Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ മുൻ...

മധ്യപ്രദേശിൽ മുൻ ബി.ജെ.പി എം.എൽ.എയുടെ വീട്​ നശിപ്പിച്ചു

text_fields
bookmark_border
മധ്യപ്രദേശിൽ മുൻ ബി.ജെ.പി എം.എൽ.എയുടെ വീട്​ നശിപ്പിച്ചു
cancel
camera_alt

 മുൻ ബി.ജെ.പി എം.എൽ.എ ഗോപാലകൃഷ്​ണ നേമ

ഇന്ദോർ: മധ്യപ്രദേശിൽ ആയുധങ്ങളുമായെത്തിയ സംഘം മുൻ ബി.ജെ.പി എം.എൽ.എ ഗോപാലകൃഷ്​ണ നേമയുടെ വീട്​ നശിപ്പിച്ചു. 'മോ​ട്ടോർ സൈക്കിളുകളിലെത്തിയ​ ആയുധധാരികളായ ഒരു സംഘം മുതിർന്ന ബി.ജെ.പി നേതാവായ ഗോപാലകൃഷ്​ണ നേമയുടെ വീട്ടിലെത്തി നാശം വിതക്കുകയായിരുന്നു​. വീടിന്​ സമീപമു ണ്ടായിരുന്ന വ്യക്തിയെയും അവർ ആക്രമിച്ചു' - എ.എസ്​.പി രാജേഷ്​ വ്യാസ്​ പറഞ്ഞു.

ഫയാസ്​ അഹമദ്​ എന്നയാൾ പറഞ്ഞ വിവരങ്ങൾ അനുസരിച്ച്​ ചിലരെ ചോദ്യം ചെയ്യുമെന്ന്​ പൊലീസ്​ അറിയിച്ചു. പ്രദേശത്ത്​ സ്​ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതികളെ ഉടൻ അറസ്​റ്റ്​ ചെയ്യുമെന്ന്​ പൊലീസ്​ പറഞ്ഞു.

20 ഓളം പേരാണ്​ വാളുകളും ദണ്ഡുമായി വീട്​ പൊളിക്കാനെത്തിയതെന്ന്​ അഹമദ്​ പറഞ്ഞു. 'അക്രമിക്കപ്പെട്ട വ്യക്തി ആരാണെന്ന്​ എനിക്കറിയില്ല. അക്രമികൾ വന്ന സമയം ഞാൻ വാതിൽ അടച്ച്​ കുടുംബത്തോടൊപ്പമിരുന്നു. അവർ വീട്ടിൽ ആകെ നാശം വിതച്ചു' -നേമ മാധ്യമപ്രവർത്തകരോട്​ വിശദീകരിച്ചു. കുടുംബാംഗങ്ങളിൽ ആർക്കും പരിക്കില്ലെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indoreex-BJP MLAhouse vandalised
News Summary - Armed gang vandalises ex-BJP MLA's house in Indore
Next Story