Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Suicide
cancel
Homechevron_rightNewschevron_rightIndiachevron_rightതീകൊളുത്തി മരിച്ച...

തീകൊളുത്തി മരിച്ച സ്​ത്രീയുടെ 'പ്രേതം' പിന്തുടരുന്നു​​! പൊലീസുകാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

text_fields
bookmark_border

ചെന്നൈ: തമിഴ്​നാട്ടിലെ ഗൂഡല്ലൂരിൽ പ്രേതഭീതിയെ തുടർന്ന്​ പൊലീസുകാരൻ ആത്മഹത്യ ചെയ്​തു. 33കാരനായ പ്രഭാകരനെയാണ്​ പൊലീസ്​ ക്വാർ​േട്ടർസിൽ മരിച്ച നിലയിൽ ​കണ്ടെത്തിയത്​. കല്ലാക്കുറിച്ചി ജില്ലയിലെ പെരുമ്പാക്കം സ്വദേശിയാണ്​ ഇദ്ദേഹം.

ഇയാൾക്ക്​ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്​. ഭാര്യ വിഷ്​ണുപ്രിയയും കുട്ടികളും അടുത്ത ബന്ധുവിന്‍റെ വിവാഹത്തിന്​ പോയി മടങ്ങിയെത്തിയപ്പോഴാണ്​ പ്രഭാകരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്​.

അയൽവാസികൾ ഗൂഡല്ലുർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രഭാകരന്‍റെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി അയച്ചു. ഗൂഡല്ലൂർ ന്യൂ ടൗൺ പൊലീസ്​ കേസെടുത്ത്​ അന്വേഷണവും ആരംഭിച്ചു.

അടുത്തിടെ പൊലീസ്​ ക്വാർ​േട്ടർസിൽ മ​ണ്ണെണ്ണ ഒഴിച്ച്​ തീ കൊളുത്തി ആത്മഹത്യ ചെയ്​ത സ്​​ത്രീയുടെ പ്രേതം തന്നെ പിന്തുടരുന്നുണ്ടെന്ന്​ സഹപ്രവർത്തകരോട്​ പ്രഭാകരൻ പറഞ്ഞതായി പറയുന്നു. 15 ദിവസത്തെ അവധിയിൽ പ്രവേശിച്ച ഇദ്ദേഹം പൂജ മുറിയിലാണ്​ കഴിഞ്ഞിരുന്നത്​. അസുഖ അവധി കഴിഞ്ഞ്​ ജോലിയിൽ പ്രവേശിക്കു​േമ്പാൾ പ്രേതം തന്നെ പിന്തുടരുന്നുണ്ടെന്ന്​ ഇയാൾ ഭയപ്പെട്ടിരുന്നതായും ഇതാണ്​ ആത്മഹത്യയിൽ കലാശിച്ചതെന്നും പറയുന്നു. ജോലി ഭാരവും ആത്മഹത്യക്ക്​ കാരണമായതായി പൊലീസ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoliceGhostSuicide
News Summary - Armed Constable Allegedly Kills Self Over Fear of Ghost
Next Story