ദൈവത്തിന് സ്തുതി, സഹകരിച്ചവർക്ക് നന്ദി; തിരച്ചിൽ തുടരും -സെയിൽ എം.എൽ.എ
text_fieldsഷിരൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ
മംഗളൂരു: ദൈവത്തിന് സർവ സ്തുതി. പിന്നെ കർണാടക സർക്കാറിനും സഹകരിച്ച എല്ലാവർക്കും നന്ദി. രണ്ടുപേരെ കൂടി കണ്ടെത്തുംവരെ തിരച്ചിൽ തുടരും -കാർവാർ എം.എൽ.എ സതീഷ് സെയിൽ ഷിരൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മലയാളി ഡ്രൈവർ അർജുന്റെ മൃതദേഹ ഭാഗങ്ങൾ ഡി.എൻ.എ പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. കർണാടക സർക്കാറാണ് ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്തിയത്. കേരളത്തിൽനിന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ സഹകരണം ലഭിച്ചു.
എം.കെ. രാഘവൻ എം.പി, എ.കെ.എം. അഷ്റഫ് എം.എൽ.എ എന്നിവരുടെ ഇടപെടൽ സഹായകമായി. മൂന്നുപേരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദൗത്യം ഇടക്ക് നിർത്തില്ലെന്ന് എം.എൽ.എ പറഞ്ഞു.
ഷിരൂരിൽ ഗംഗാവാലി നദിയിൽനിന്ന് ലോറി ഉയർത്തുന്നു
ഷിരൂരിൽ ഗംഗാവാലി നദിയിൽനിന്ന് പുറത്തെടുത്ത ലോറി കാബിനിൽനിന്ന് കണ്ടെടുത്ത അർജുന്റെ മൃതദേഹ ഭാഗങ്ങൾ പൊതിഞ്ഞ് ബോട്ടിലേക്ക് മാറ്റിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

