Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദലിത് വരൻ ക്ഷേത്രത്തിൽ കയറുന്നതിനെ ​ചൊല്ലി തർക്കം; ഒടുവിൽ പൊലീസ് എത്തി പ്രവേശനം

text_fields
bookmark_border
സംഭവം അംബേദ്കറുടെ ജന്മസ്ഥലത്തിനടുത്ത്
ദലിത് വരൻ ക്ഷേത്രത്തിൽ കയറുന്നതിനെ ​ചൊല്ലി തർക്കം; ഒടുവിൽ പൊലീസ് എത്തി പ്രവേശനം
cancel

ഇൻഡോർ: ഡോ. ബി.ആർ അംബേദ്കറുടെ ജന്മസ്ഥലത്തിനടുത്തുള്ള രാമക്ഷേത്രത്തിൽ വിവഹ ഘോഷയാത്രയോടൊപ്പം എത്തിയ ദലിത് യുവാവ് പൊലീസ് സാന്നിധ്യത്തിൽ പ്രാർഥന നടത്തി. അംബേദ്കറുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് സംഭവം. മോവിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സാങ് വി ഗ്രാമത്തിൽ വിവാഹ ഘോഷയാത്രയുടെ ഭാഗമായി എത്തിയ വരനാണ് പ്രാർഥന നടത്തിയത്.

ഈ ക്ഷേത്രത്തിൽ പുരോഹിതർക്കും ക്ഷേത്രജീവനക്കാർക്കും മാത്രമാണ് പ്രവേശനം. വരൻ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിന് ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രാർഥിക്കാൻ അനുമതി നൽകിയത്.

സംഭവത്തിന്‍റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വരൻ വിവാഹ ഘോഷയാത്രയുമായി ക്ഷേത്രത്തിന് പുറത്ത് നിൽക്കുന്നതും ഒപ്പം ഉണ്ടായിരുന്ന ആളുകൾ മറ്റൊരു ജാതിയിൽപ്പെട്ടവരാണെന്ന് പറയുന്നതും വിഡിയോയിൽ കാണാം. ഇരുപക്ഷത്തെ ആളുകളോടും സംസാരിച്ച് പ്രശ്നം തീർത്തുവെന്നും പിന്നീട് വിവാഹഘോഷയാത്ര സമാധാനപരമായി നടന്നുവെന്നും പൊലീസ് പ്രസ്താവനയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Argument over Dalit groom entering temple; Police finally arrive and allow entry
Next Story