Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെറുംകൈയോടെ...

വെറുംകൈയോടെ ആന്ധ്രയിലേക്ക്​ വരാൻ നാണമില്ലേ? -മോദിയോട്​ ചന്ദ്രബാബു നായിഡു

text_fields
bookmark_border
chandrababu naidu-india news
cancel

അമരാവതി: വെറുംകൈയുമായി ആന്ധ്രയിലേക്ക്​ വരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ നാണമില്ലേ എന്ന്​ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ആന്ധ്ര പ്രദേശ്​ പുനഃസംഘടനാ നിയമം 2014 പ്രകാരം നൽകിയ വാഗ്​ദാനങ്ങൾ പാലിക്കാത്തത്​ സംബന്ധിച്ച്​ അഞ്ചു കോടി ജനങ്ങളോട്​ വിശദീകരിക്കാൻ മോദി ബാധ്യസ്​ഥനാണെന്നും നായിഡു പറഞ്ഞു.

തുറമുഖ നഗരമായ വിശാഖപ്പട്ടണത്ത്​ മോദി സന്ദർശിക്കാനിരിക്കെയാണ്​ നായിഡുവി​​െൻറ വിമർശനം. മോദി അധികാരത്തിലെത്തിയിട്ട്​ അഞ്ച്​ വർഷമായി. ആന്ധ്രപ്രദേശിന്​ നൽകിയ ഒരു വാഗ്​ദാനം പോലും പാലിക്കപ്പെട്ടില്ല. താൻ വ്യക്​തിപരമായി തന്നെ ഇക്കാര്യത്തിനായി 29 തവണ ഡൽഹി സന്ദർശിച്ചു. നിരവധി തവണ ആവശ്യപ്പെട്ടു. ഒരു ഗുണവും ഉണ്ടായില്ല. -ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.

ജനങ്ങൾ രോഷാകുലരാണ്​. അഞ്ചുകോടി ജനങ്ങളുടെ പ്രതിനിധിയായി നിന്ന്​ നിങ്ങളുടെ വഞ്ചനയെ താൻ ചോദ്യം ചെയ്യുന്നു. ജനവികാരം മനസിലാക്കുകയാണ്​ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം എന്ന്​ ഒാർമിപ്പിക്കുകയാണെന്നും ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandrababu naiduAndra CMmalayalam news
News Summary - Aren’t you ashamed to visit Andhra Pradesh with empty hands? -India News
Next Story