Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഞങ്ങൾ സന്യാസികളാണെന്ന് കരുതിയോ? സർക്കാർ രൂപവത്കരിക്കുമെന്ന് യെദ്യൂരപ്പ
text_fieldsbookmark_border
ബംഗളൂരു: കർണാടകയിൽ സർക്കാർ രൂപവത്കരണം സ്ഥിരീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ. അവസരം നഷ്ടപ് പെടുത്താൻ ബി.ജെ.പിയിലുള്ളത് സന്യാസികളല്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
എം.എൽ.എമാരുടെ രാജി നടപടികൾ പൂർത്തീകരിച്ച് സ്പീക്കർ നിലപാടെടുത്ത ശേഷം പാർട്ടി നേതാക്കൾ ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കും - സർക്കാർ രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി യെദ്യൂരപ്പ പറഞ്ഞു.
ഞങ്ങളുടേത് ഒരു ദേശീയ പാർട്ടിയാണ്. അതിനാൽ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്ത് വേണം തീരുമാനമെടുക്കാൻ. സഖ്യസർക്കാർ വീഴുമോയെന്ന ചോദ്യത്തിന് മറുപടിയായി കാത്തിരുന്ന് കാണാമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ യെദ്യൂരപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
