Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Farmers Protesting Against the Ordinances
cancel
camera_alt

PTI

Homechevron_rightNewschevron_rightIndiachevron_rightഈ കർഷക ബില്ലുകൾ...

ഈ കർഷക ബില്ലുകൾ കർഷകർക്ക്​ വേണ്ടിയോ?

text_fields
bookmark_border

ന്യൂഡൽഹി: സെപ്​റ്റംബർ 10ന്​ ഹരിയാനയിലെ കുരുക്ഷേത്ര വലിയൊരു പ്ര​ക്ഷോഭത്തിന്​ സാക്ഷിയായി. കേന്ദ്രസർക്കാർ 2020 ജൂൺ അഞ്ചിന്​ പ്രഖ്യാപിച്ച മൂന്ന്​ ഓർഡിനൻസുകൾക്കെതിരെയായിരുന്നു പ്രതിഷേധം. കർഷകർ ദേശീയ പാത ഉപരോധിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്​തു. ഭാരതീയ കിസാൻ യൂനിയൻെറ നേതൃത്വത്തിൽ കർഷക സംഘടനകൾ നടത്തിയ പ്രതിഷേധത്തിന്​ നേരെ പൊലീസ്​ ലാത്തിവീശി. കർഷകരെ അടിച്ചോടിക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.

പഞ്ചാബ്​, ഹരിയാന, ഉത്തർപ്രദേശ്​, തെലങ്കാന എന്നീ സംസ്​ഥാനങ്ങളിലായിരുന്നു വ്യാപക പ്രതിഷേധം അരങ്ങേറിയത്​. സെപ്​റ്റംബർ 14ന്​ പ്രതിഷേധം സംസ്​ഥാന അതിർത്തികളിലേക്ക്​ നീണ്ടു. തലസ്​ഥാന നഗരമായ ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധം അലയടിച്ചു. കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ച മൂന്നു ബില്ലുകളാണ്​ ഈ പ്രതിഷേധം ഉടലെടുക്കാനുള്ള പ്രധാനം കാരണം.

2020ൽ പുറത്തിറക്കിയ ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ്​ ഫെസിലിറ്റേഷൻ) ബിൽ, ദി ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെൻറ്​ ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ എന്നിവ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്​ തോമറാണ്​ സഭയിൽ അവതരിപ്പിച്ചത്​. അവശ്യവസ്തു ഭേദഗതി ബിൽ 2020, ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീൽ ദാൻ‌വേയും അവതരിപ്പിച്ചു.

ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ്​ ഫെസിലിറ്റേഷൻ) ബിൽ

ഈ ഓർഡിനൻസ്​ പ്രകാരം കർഷകർക്ക്​ തങ്ങളുടെ ഉൽപന്നങ്ങൾ ഏത്​ വ്യാപാരിക്കും എപ്പോൾ വേണമെങ്കിലും വിൽക്കാം. അതിനായി കാർഷിക ഉൽപാദന വിപണന കമ്മിറ്റിയുടെ അനുവാദം ആവശ്യമായി വരില്ല. 'ഒരു രാജ്യം ഒറ്റ വിപണി' എന്ന ആശയം മുൻനിർത്തിയാണ്​ ഈ തീരുമാനമെന്ന്​ കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.

ദി ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെൻറ്​ ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ

ഈ ഓർഡിനൻസിലൂടെ കർഷകർക്ക്​ തങ്ങളുടെ വിളകളെ അടിസ്​ഥാനമാക്കി പരസ്​പര സമ്മത​ത്തോടെ വില നിശ്ചയിച്ച്​ വിൽപനക്ക്​ വഴിയൊരുക്കും. കർഷകർക്ക്​ സുതാര്യമായി വിൽപനക്ക്​ വഴിയൊരുക്കുമെന്നും​ കേന്ദ്രസർക്കാർ പറയുന്നു.

അവശ്യവസ്തു ഭേദഗതി ബിൽ, 2020

ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരു, ഭക്ഷ്യ എണ്ണകൾ, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ 2020 ലെ അവശ്യവസ്തു ഭേദഗതി നിയമ പ്രകാരം അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കും. 1955ന്​ മുമ്പ്​ വ്യാപാരികളും ബിസിനസുകാരും വൻതോതിൽ വിളകൾ വാങ്ങി സംഭരിച്ച്​ കരിഞ്ചന്തക്ക്​ വഴിയൊരുക്കിയിരുന്നു. എന്നാൽ, 1955ൽ അവശ്യ വസ്​തു നിയമം ​​കൊണ്ടുവന്നതോടെ ഇവ നിയന്ത്രിക്കാനായി. ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരു, ഭക്ഷ്യ എണ്ണകൾ, സവാള, ഉരുളക്കിഴങ്ങ് എന്നിവക്ക്​ ഈ നിയമം ബാധകമല്ലാതാകും.

PTI

ബില്ലിനെ എതിർക്കുന്നത്​ എന്തുകൊണ്ട്​?

തങ്ങളുടെ വിളകൾക്ക്​ സർക്കാർ താങ്ങുവില നിശ്ചയിക്കണമെന്നാണ്​ കർഷകരുടെ ആവശ്യം. അതുവഴി കമ്പനികളുടെയും ഇടനിലക്കാരുടെയും ചൂഷണം അവസാനിപ്പിച്ച്​ കർഷകർക്ക്​ കൂടുതൽ വരുമാനം ലഭിക്കും. മിനിമം താങ്ങുവില നൽകാതെ വിളകൾ ശേഖരിക്കുന്നത്​ കുറ്റകൃത്യമായി കണക്കാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

'ഈ ബില്ലുകളിലൂടെ കർഷകരെ കമ്പനികൾ അപകടത്തിലാകും. തുറന്ന വിപണി, സംഭരണം, ഇറക്കുമതി- കയറ്റുമതി തു​ടങ്ങിയവ ഒരിക്കലും കർഷകരുടെ താൽപര്യങ്ങളല്ല. ലോകവ്യാപാര സംഘടനയുടെ നയങ്ങൾകൊണ്ടുതന്നെ കർഷകർ പൊറുതി മുട്ടുന്നു. 1943-44 കാലഘട്ടത്തിൽ ബംഗാളിലെ വരൾച്ചയിൽ 40 ലക്ഷത്തോളം പേർ പട്ടിണിയാൽ മരിച്ചുവീണു. ഈസ്​റ്റ്​ ഇന്ത്യ കമ്പനിയുടെ പൂഴ്ത്തിവെപ്പായിരുന്നു ഇതിന്​ കാരണം. അതിനുള്ള സാധ്യത ഇനിയും വഴിതുറക്കും' -ഭാരതീയ കിസാൻ യൂനിയൻ പറയുന്നു.

പ്രധാനമായും രണ്ടു കാരണങ്ങളാണ്​ ഈ ബില്ലിനെ എതിർക്കാൻ കാരണം. ബിൽ നിയമമാകുന്നതോടെ മിനിമം താങ്ങുവില സ​മ്പ്രദായം ഇല്ലാതാകും. ബില്ലിൽ നേരിട്ട്​ പരാമർശമില്ലെങ്കിലും കുറഞ്ഞ താങ്ങുവില നിശ്ചയിക്കുന്നവ ഒഴിവാക്കുന്നതിലേക്കാവും ഇവ വഴിയൊരുക്കുക.

വിളകളുടെ സംരക്ഷണ അവകാശം ഫുഡ്​ കോർപറേഷൻ ഓഫ്​ ഇന്ത്യ പഞ്ചാബ്​, ഹരിയാന, മധ്യപ്രദേശ്​, ഒഡിഷ, ആന്ധ്ര പ്രദേശ്​ എന്നീ സംസ്​ഥാന സർക്കാറുകൾക്ക്​ കൈമാറണമെന്ന്​ 2015ൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ സംഭവിച്ചാൽ വിളകളുടെ വാങ്ങൽ, സംഭരണം എന്നിവയിൽനിന്ന്​ കേന്ദ്രസർക്കാരിൻെറ കൈകഴുകലാകും.

ഇത്​ ഇന്ത്യക്ക്​ വേണ്ടിയല്ല

കാർഷിക മേഖലയിൽ നിരവധി രാജ്യങ്ങൾ ഓപൺ മാർക്കറ്റ്​ പോളിസി ആവിഷ്​കരിക്കുന്നു. അമേരിക്ക, യൂറോപ്പ്​ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇന്ത്യയെ പോലൊരു വികസ്വര രാജ്യം അമേരിക്കയെയും യൂറോപ്പിനെയും പിന്തുടരുന്നതിൽ അപകടം പിണയും. കാർഷികമേഖലയിൽ യു.എസിൻെറ ഓപൺ മാർക്കറ്റ്​ പോളിസി ദയനീയമായി പരാജയപ്പെട്ട ഒന്നായിരുന്നു. ആറോ ഏഴോ പതിറ്റാണ്ടായി യു.എസിൽ ഓപൺ മാർക്കറ്റാണ്​ പിന്തുടരുന്നത്​. പാശ്ചാത്യ രാജ്യ​ങ്ങളെല്ലാം തന്നെ കാർഷിക മേഖലയിൽ പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. കൃഷിക്കാരെ സഹായിക്കുന്നതാക​ട്ടെ, സർക്കാറിൽ നിന്നുള്ള സഹായമാണെന്നും കാർഷിക വിദഗ്​ധൻ ദേവീന്ദർ ശർമ പറയുന്നു.

കണക്കുപ്രകാരം 86 ശതമാനം കർഷകർക്കും രണ്ടുഹെക്​ടർ സ്​ഥലമുണ്ട്​. മറ്റെവിടെയെങ്കിലും പോയി അവരുടെ വിളകൾ വിൽക്കാൻ താൽപര്യമില്ലെങ്കിൽ പിന്നെ എന്തിനു​വേണ്ടിയാണ്​ പുതിയ നയം. രാജ്യത്തെ കാർഷിക ഉൽപാദന വിപണന കമ്മിറ്റി നിശ്ചലമാകും. ഇൗ കമ്മിറ്റി ഇല്ലാതാകുന്നതിനൊപ്പം കുറഞ്ഞ താങ്ങുവിലയും ഇല്ലാതാകും. അതായത്​, വർഷങ്ങൾ നീണ്ട പരിശ്രമം ഒറ്റയടിക്ക്​ ഇല്ലാതാകും. സംഭരണ ശേഷിയുടെ മേൽ ഏർപ്പെടുത്തിയ പരിധി കേന്ദ്രസർക്കാർ എടുത്തുകളയുന്നു. എന്നാൽ ആര്​, എത്ര സംഭരിക്കുമെന്ന്​ വ്യക്തമാക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ല.

Show Full Article
TAGS:new agriculture ordinances Farmers Protest Aagriculture Bills 
Next Story