ദേശീയപാതകൾ കൊലക്കളമാകുന്നുവോ? ആറുമാസം ദേശീയപാത അപകടങ്ങളിൽ മരിച്ചത് 29,000 മനുഷ്യർ
text_fieldsദേശീയപാതയിലെ അപകടം
ന്യൂഡൽഹി: ദേശീയപാതകൾ കൊലക്കളമാകുന്നുവോ? ഈ വർഷം ആറുമാസം പിന്നിട്ടപ്പോൾ രാജ്യത്തെ ദേശീയപാതകളിൽ അപകടങ്ങളിൽ കൊല്ലപ്പെട്ടത് 29,018 പേർ. കഴിഞ്ഞ വർഷം ഇതേകാലയളിൽ കൊല്ലപ്പെട്ടതിന്റെ 50 ശതമാനം അധികമാണിത്. റോഡുഗതാഗത ഹെവേ മന്ത്രാലയം പാർലമെന്റിൽ നൽകിയ രേഖകളിലാണ് ഞെട്ടിപ്പിക്കുന്ന കണക്ക്.
രാജ്യത്ത് നടക്കുന്ന അപകടങ്ങളിൽ 30 ശതമാനവും നടക്കുന്നത് ദേശീയപാതകളിലാണ്. എന്നാൽ ആകെ റോഡുകളുടെ രണ്ടു ശതമാനം മാത്രമേ ദേശീയപാതകളുള്ളൂ. ഈ വർഷം ജൂൺവരെ മാത്രം നടന്നത് 67,933 അപകടങ്ങളാണ്.
2024 ൽ 53,090 പേരാണ് കൊല്ലപ്പെട്ടത്. ആകെ നടന്നത് 1,25,873 അപകടങ്ങൾ. 2023ൽ റോഡപകടങ്ങളിൽ മൊത്തം കൊല്ലപ്പെട്ടത് 1.72 ലക്ഷം പേരാണ്. ഇലക്ട്രോണിക് ഡീറ്റയിൽഡ് ആക്സിഡന്റ് റിപ്പോർട്ട് പോർട്ടലിലേക്ക് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നൽകുന്ന കണക്കുകൾ ക്രോഡീകരിച്ചാണ് മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിടുന്നത്.
2030 ഓടെ അപകടങ്ങളുടെ എണ്ണം പകുതിയായി കുറക്കാനുള്ള ശാസ്ത്രീയമായ പദ്ധതികൾ നടത്താൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നതായും ഇതിനായി അപകടങ്ങൾ കുറക്കാനുള്ള ഹ്രസ്വകാല പദ്ധതികളും ദീർഘകാല പദ്ധതികളും ആവിഷ്‍കരിക്കുമെന്നും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
റോഡ് മാർക്കിങ്, സൈൻ ബോർഡ് സ്ഥാപിക്കൽ, ക്രാഷ് ബാരിയറുകൾ, ഉയരത്തിലുള്ള മാർക്കിങ്, ജങ്ഷൻ റീഡിസൈനിങ്, പ്രത്യേക കാരിയേജ് വേ, അടിപ്പാത നിർമാണം തുടങ്ങിയ വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

