Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുന്ന്​ ദിവസത്തെ...

മുന്ന്​ ദിവസത്തെ ഇന്ധനവില വർധന പ്രയാസമാകുന്നതെങ്ങിനെയെന്ന് അമിത്​ ഷാ

text_fields
bookmark_border
മുന്ന്​ ദിവസത്തെ ഇന്ധനവില വർധന പ്രയാസമാകുന്നതെങ്ങിനെയെന്ന് അമിത്​ ഷാ
cancel

ന്യൂഡൽഹി: യു.പി.എ സർക്കാർ കാലത്ത്​ മൂന്ന്​ വർഷം ഇന്ധനവില വർധന സഹിച്ചവർക്ക്​ മൂന്ന്​ ദിവസത്തെ ഇന്ധന വില വർധന പ്രയാസമായി തോന്നുന്നത്​ എങ്ങിനെയാണെന്ന്​ ബി.​െജ.പി അധ്യക്ഷൻ അമിത്​ ഷാ. എൻ.ഡി.എ സർക്കാറി​​​െൻറ നാലാം വാർഷികത്തോടനുബന്ധിച്ച്​ ബി.ജെ.പി ആസ്​ഥാനത്ത്​ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പെട്രോൾ,ഡീസൽ വില കുറക്കാൻ സർക്കാർ നപടി സീകരിക്കാത്തതിനെക്കുറിച്ച്​ ചോദിച്ചപ്പോഴാണ്​ അമിത്​ ഷാ ഇങ്ങിനെ പ്രതികരിച്ചത്​. 

പ്രധാനമന്ത്രി നരേന്ദ്ര ​േമാദി മക്കൾ രാഷ്​ട്രീയത്തിനും പ്രീണനത്തിനും അറുതി വരുത്തിയെന്നും വികസന രാഷ്​ട്രീയത്തിന്​ തുടക്കം കുറിച്ചുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. കറൻസി നിരോധനവും ചരക്കുസേവന നികുതി തുടങ്ങിയതും 2016ലെ മിന്നലാക്രമണവും മോദി സർക്കാറി​​​െൻറ നാല്​ വർഷത്തെ പ്രധാന നേട്ടങ്ങളായി അദ്ദേഹം എടുത്തുപറഞ്ഞു.

 ഹജ്ജിന്​ പുരുഷന്മാരില്ലാതെ സ്​ത്രീകളെ പോകാൻ അനുവദിച്ചത്​ മോദിയുടെ ഭരണനേട്ടമായി അവകാശപ്പെട്ട അമിത്​ ഷാ മുസ്​ലിം സ്​ത്രീകൾക്ക്​ വേണ്ടി മുത്തലാഖ്​ നിരോധിക്കാൻ സർക്കാർ നിയമം കൊണ്ടുവന്നതും ചൂണ്ടിക്കാട്ടി. ഒരു റാങ്ക്​ ഒരു പെൻഷൻ പദ്ധതി മോദി അധികാരത്തിലേറിയ ഉടൻ നടപ്പാക്കി. ഒമ്പത്​ കോടി ആളുകൾക്ക്​ തൊഴിൽ നൽകിയെന്നും ബി.ജെ.പി അധ്യക്ഷൻ അവകാശപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel priceAmit Shahmalayalam newsBJPBJP
News Summary - Are Achhe Din Here, Amit Shah Was Asked On 4 Years Of BJP Rule. His Reply
Next Story