Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ദി വയർ’ വാർത്താ...

‘ദി വയർ’ വാർത്താ വെബ്​സൈറ്റ് ബ്ലോക്ക് ചെയ്തു; നീക്കം ഏകപക്ഷീയവും മാധ്യമ സ്വാതന്ത്ര്യ ലംഘനവുമെന്ന്

text_fields
bookmark_border
‘ദി വയർ’ വാർത്താ വെബ്​സൈറ്റ് ബ്ലോക്ക് ചെയ്തു; നീക്കം ഏകപക്ഷീയവും മാധ്യമ സ്വാതന്ത്ര്യ ലംഘനവുമെന്ന്
cancel

ന്യൂഡൽഹി: പ്രമുഖവാർത്താ വിശകലന പോർട്ടലായ ‘ദി വയർ’ വെബ്സൈറ്റ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. 2000ലെ ഐ.ടി ആക്ട് പ്രകാരം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവുകൾ പ്രകാരമാണ് വെബ്​സൈറ്റ് രാജ്യവ്യാപകമായി വിലക്കിയതെന്ന് ‘ദി വയർ’ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. സെൻസർഷിപ്പിനെ എതിർക്കുന്നതായും ഈ നീക്കത്തെ വെല്ലുവിളിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.


വെബ്​സൈറ്റിന് വിലക്കേർപ്പെടുത്തിയത് ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് ‘ദി വയർ’ ചൂണ്ടിക്കാട്ടി. ‘ഏകപക്ഷീയവും വിശദീകരിക്കാനാകാത്തതുമായ നീക്കമാണിത്. സെൻസർഷിപ്പിനെ വെല്ലുവിളിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. സത്യസന്ധവും കൃത്യവുമായ വാർത്തകൾ നൽകുന്നതിൽനിന്ന് ഞങ്ങൾ പിന്തിരിയില്ല. നിർണായകമായ ഈ സമയത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തികളിൽ ഒന്നായ, സത്യസന്ധവും നീതിയുക്തവും യുക്തിസഹവുമായ വാർത്തകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു. നിങ്ങളുടെ പിന്തുണയിലാണ് കഴിഞ്ഞ 10 വർഷമായി ഞങ്ങൾ മുന്നോട്ട് പോകുന്നത്. ഈ സമയത്തും എല്ലാവരും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളുടേതടക്കം 8000ത്തോളം അക്കൗണ്ടുകൾ സസ്​പെൻഡ് ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശിച്ചതായി ‘എക്സ്’ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് മക്തൂബ് മീഡിയ, ദി കശ്മീരിയത്ത്, ഫ്രീ പ്രസ് കശ്മീർ എന്നിവയുടെതടക്കമുള്ള എക്‌സ് ഹാൻഡിലുകൾ മരവിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Wirefreedom of presswebsite blockPahalgam Terror AttackIndia Pakistan Tensions
News Summary - ‘Arbitrary and inexplicable’: The Wire says its website blocked on govt orders
Next Story