Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ രോഗികൾക്ക്​...

ഡൽഹിയിൽ രോഗികൾക്ക്​ കിടക്കകളുടെ ക്ഷാമമില്ലെന്ന്​ അരവിന്ദ്​  കെജ്​രിവാൾ

text_fields
bookmark_border
Aravind-Kejrival.jpg
cancel

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ്​ രോഗികൾക്ക്​ കിടക്കകളുടെ ക്ഷാമമില്ലെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. കോവിഡ്​ ​രോഗലക്ഷണങ്ങളുമായെത്തുന്ന ആരെയും ആശുപത്രിയിൽ നിന്ന്​ തിരിച്ചയക്കില്ല. ഇക്കാര്യത്തിൽ ചില ആശുപത്രികൾക്ക്​ വീഴ്​ച സംഭവിച്ചിരിക്കാം. ഇത്​ വെച്ചുപൊറുപ്പിക്കില്ലെന്നും കെജ്​രിവാൾ വ്യക്​തമാക്കി. രോഗികൾക്ക്​ ശരിയായ പരിചരണം ലഭിക്കുന്നില്ലെന്ന വിമർശനങ്ങളോടാണ്​ കെജ്​രിവാളി​​െൻറ പ്രതികരണം.

ചില ആശുപത്രികൾ കോവിഡ്​ രോഗികളെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുന്നുണ്ട്​. രോഗികളെ പ്രവേശിപ്പിക്കാത്ത ആശുപത്രികൾക്കെതിരെ കർശന നടപടിയുണ്ടാകും. കുറച്ച്​ ദിവസത്തെ സമയം സർക്കാറിന്​ നൽകണം. അതിനുള്ളിൽ അന്വേഷണം നടത്തി ഏതെല്ലാം ആശുപത്രികളിലാണ്​ കിടക്കകൾ ഒഴിവുള്ളതെന്ന്​ കണ്ടെത്തി അത്​ കോവിഡ്​ രോഗികളുടെ ചികിൽസക്കായി ലഭ്യമാക്കുമെന്നും കെജ്​രിവാൾ പറഞ്ഞു.

1,330 പേർക്കാണ്​ ഡൽഹിയിൽ വെള്ളിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ ഡൽഹിയിലെ കോവിഡ്​ രോഗികളുടെ എണ്ണം 26,000 ആയി. 708 പേർ ഇതുവരെ രോഗംബാധിച്ച്​ മരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalmalayalam newsindia newscovid 19delhi covid
News Summary - Aravind kejrival covid 19 updates-India news
Next Story