Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതിയിൽ...

കോടതിയിൽ വിശ്വാസമില്ലെങ്കിൽ പാകിസ്​താനിലേക്ക്​ പോകൂ; അർണബി​െൻറ ഡയലോഗ്​ തിരിച്ചടിച്ച്​ ട്വിറ്ററാറ്റികൾ

text_fields
bookmark_border
കോടതിയിൽ വിശ്വാസമില്ലെങ്കിൽ പാകിസ്​താനിലേക്ക്​ പോകൂ; അർണബി​െൻറ ഡയലോഗ്​ തിരിച്ചടിച്ച്​ ട്വിറ്ററാറ്റികൾ
cancel

മുംബൈ: കേന്ദ്ര സർക്കാറിനും രാജ്യത്തെ അസഹിഷ്​ണുതക്കും എതിരെ പ്രതികരിക്കുന്നവർക്കുനേരെ അർണബ്​ ഗോസ്വാമി പ്രയോഗിച്ചിരുന്ന 'ഡയലോഗ്​' തിരിച്ചടിച്ച്​ സോഷ്യൽ മീഡിയ. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലെങ്കിൽ അർണബിന്​ പാകിസ്​താനിൽ പോകാമെന്ന്​ സമൂഹമാധ്യമങ്ങളിൽ നിരവധിപേർ കുറിച്ചു.

ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. ഇതിൽ പ്രതിഷേധവുമായി സംഘ്​പരിവാർ കേന്ദ്രങ്ങൾ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലാത്തവരോട്​ പാകിസ്​താനിൽ പോകാൻ ട്വിറ്ററിൽ നിരവധിപേർ കുറിച്ചത്​. #അർണബ്​ ഗോ ടു പാകിസ്​താൻ ട്വിറ്റർ ട്രെൻഡിങ്​ ലിസ്​റ്റിലും ഉൾപ്പെട്ടിട്ടുണ്ട്​.

ബോംബെ ഹൈകോടതിയാണ് അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ എസ്.എസ്. ഷി​ൻഡേയും എം.എസ്. കാര്‍ണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ത്യയിലെ വർധിച്ചുവരുന്ന അസഹിഷ്​ണുതക്കെതിരെ അഭിപ്രായം രേഖപ്പെടുത്തിയ ആമിർ ഖാൻ, എ.ആർ റഹ്​മാൻ ഉൾപ്പെടെയുള്ളവരോട്​ ബി.ജെ.പി നേതാക്കളടക്കമുള്ളവർ പാകിസ്​താനിലേക്ക്​ പോകാൻ പറഞ്ഞിരുന്നു. ത​െൻറ ജീവിതം അപകടത്തിലാണെന്ന്​ പറഞ്ഞ അർണബിനെ പലരും ഈ പ്രസ്​താവനകൾ ഓർമിപ്പിച്ചു.

ചർച്ചയിൽ വരുന്നവരിൽ തനിക്ക്​ ഇഷ്​ടമില്ലാത്ത വാദങ്ങൾ പറയുന്നവരോട്​ പാകിസ്​താനിൽ പോകാൻ അർണബ്​ പലകുറി പറഞ്ഞിരുന്നു. ജെ.എൻ.യു വിദ്യാർഥികളെയും രാഹുൽ ഗാന്ധിയെയും എന്നിവരെ അർണബ്​ പാകിസ്​താൻ വക്താക്കളാക്കിയിരുന്നു. ഉത്തരേന്ത്യയിലെ വെട്ടുകിളി ആക്രമണവും പാകിസ്​താൻ അജണ്ടയാണെന്ന്​ അർണബ്​ അഭിപ്രായപ്പെട്ടിരുന്നു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arnab Goswamitwitter trending
Next Story