Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖ്യ വിവരാവകാശ കമീഷണർ...

മുഖ്യ വിവരാവകാശ കമീഷണർ നിയമനം: രാഹുൽ ഗാന്ധിയുടെ വിയോജിപ്പ് പുറത്ത്

text_fields
bookmark_border
Rahul Gandhi
cancel
camera_alt

രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ വിവരാവകാശ കമീഷണറായി (സി.ഐ.സി) രാജ്കുമാർ ഗോയലിനെ നിയമിച്ചതിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയോജിപ്പ് അറിയിച്ചതായി വിവരാവകാശ രേഖ. സി.ഐ.സിയെ തിരഞ്ഞെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടങ്ങിയ മൂന്നംഗ സമിതി കഴിഞ്ഞ ഡിസംബർ 10ന് പാർലമെന്റ് മന്ദിരത്തിലാണ് യോഗം ചേർന്നത്.

സി.ഐ.സിയായി വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജ് കുമാർ ഗോയലിന്റെ പേര് അമിത് ഷായാണ് യോഗത്തിൽ നിർദേശിച്ചത്. ഇതിനോട് വിയോജിച്ച രാഹുൽ ഗാന്ധി, ജസ്റ്റിസ് എസ്. മുരളീധർ, ഐ.എ.എസ് ഉദ്യോഗസ്ഥ സുമിത ദാവ്‌റ, പ്രഫസർ ഫൈസാൻ മുസ്തഫ എന്നിവരുടെ പേരുകൾ പകരം നിർദേശിക്കുകയായിരുന്നുവെന്ന് യോഗത്തിന്റെ മിനിറ്റ്സിൽ പറയുന്നു. വിവരാവകാശ പ്രവർത്തകൻ കൊമോഡോർ ലോകേഷ് ബത്രക്ക് പേഴ്സനൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്മെന്റിൽനിന്ന് ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appointmentChief Information CommissionerRahul Gandhi
News Summary - Appointment of Chief Information Commissioner Rahul Gandhi's disagreement is out
Next Story