Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.​ബി.​​െഎ...

സി.​ബി.​​െഎ ഡ​യ​റ​ക്​​ട​ർ നി​യ​മ​നം: കേ​ന്ദ്ര​ത്തോ​ട്​ യോ​ഗം വി​ളി​ക്കാ​ൻ സു​പ്രീം​കോ​ട​തി

text_fields
bookmark_border
സി.​ബി.​​െഎ ഡ​യ​റ​ക്​​ട​ർ നി​യ​മ​നം: കേ​ന്ദ്ര​ത്തോ​ട്​ യോ​ഗം വി​ളി​ക്കാ​ൻ സു​പ്രീം​കോ​ട​തി
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​െ​എ​ക്ക്​ സ്​​ഥി​രം ഡ​യ​റ​ക്​​ട​റെ നി​യ​മി​ക്കു​ന്ന​ത്​ മേ​യ്​ ര​ണ്ടി​നു​ള്ളി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​ന്ന​ത്​ പ​രി​ഗ​ണി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന്​ സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശം. നി​ല​വി​ലു​ള്ള ഇ​ൻ​ചാ​ർ​ജ്​ സം​വി​ധാ​നം തു​ട​രാ​നാ​വി​ല്ലെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ എ​ൽ. നാ​ഗേ​ശ്വ​ര റാ​വു, വി​നീ​ത്​ ശ​ര​ൺ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ നി​രീ​ക്ഷി​ച്ചു.

എ​ന്നാ​ൽ, യോ​ഗം മേ​യ് ര​ണ്ടി​നു​ശേ​ഷം വി​ളി​ക്കാ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​െൻറ മ​റു​പ​ടി. സ്​​ഥി​രം സി.​ബി.​ഐ ഡ​യ​റ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​െ​പ്പ​ട്ട്​ ഹ​ര​ജി ന​ൽ​കി​യ എ​ൻ‌.​ജി‌.​ഒ ആ​യ 'കോ​മ​ൺ കോ​സി'​നു വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ഹാ​ജ​രാ​യി.

ഏ​പ്രി​ൽ 23ന് ​വി​ര​മി​ക്കു​ന്ന നി​ല​വി​ലെ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്‌.​എ ബോ​ബ്ഡെ​യി​ൽ നി​ന്നും ഈ ​കേ​സ്​ വ​ഴി​തി​രി​ക്കു​ന്ന​തി​ന്​​ ഉ​ന്ന​ത​ത​ല യോ​ഗം കേ​ന്ദ്രം ക​രു​തി​ക്കൂ​ട്ടി വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ വാ​ദി​ച്ചു.

ഭൂ​ഷ​ൺ പ​റ​ഞ്ഞ​തി​ൽ കാ​ര്യ​മു​ണ്ടെ​ന്ന്​ ബെ​ഞ്ച്​ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലി​നെ അ​റി​യി​ച്ച​പ്പോ​ൾ മു​തി​ർ​ന്ന വ്യ​ക്തി​യെ ആ​ണ്​ സി.​ബി.​ഐ​യു​ടെ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച​തെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ഏ​പ്രി​ൽ 16ന് ​വി​ഷ​യം വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്ന്​ ബെ​ഞ്ച് അ​റി​യി​ച്ചു. സ്​​ഥി​രം സി.​ബി.​ഐ ഡ​യ​റ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ര​ജി​യി​ൽ മാ​ർ​ച്ച്​ 12ന്​ ​സു​പ്രീം​കോ​ട​തി കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് പ്ര​തി​ക​ര​ണം തേ​ടി​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി, ഏ​റ്റ​വും വ​ലി​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യു​ടെ നേ​താ​വ്, ചീ​ഫ് ജ​സ്​​റ്റി​സ് അ​ല്ലെ​ങ്കി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ നാ​മ​നി​ർ​ദേ​ശം ചെ​യ്ത സു​പ്രീം​കോ​ട​തി​യി​ലെ ഏ​തെ​ങ്കി​ലും ജ​ഡ്ജ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ്​ സി.​ബി.​ഐ ഡ​യ​റ​ക്​​ട​റെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഉ​ന്ന​ത സ​മി​തി.

Show Full Article
TAGS:Supreme Court cbi director central government prashanth bhushan 
News Summary - Appointment of CBI Director: Supreme Court asks centre to conduct meeting
Next Story