Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 11 ജുഡീഷ്യൽ ഓഫിസർമാർക്കും രണ്ട് അഭിഭാഷകർക്കും ഹൈകോടതി ജഡ്ജിമാരായി നിയമനം
text_fieldsbookmark_border
കിരൺ റിജിജു
ന്യൂഡൽഹി: പതിനൊന്ന് ജുഡീഷ്യൽ ഓഫിസർമാർക്കും രണ്ട് അഭിഭാഷകർക്കും ഹൈകോടതികളിൽ ജഡ്ജിമാരും അഡീഷനൽ ജഡ്ജിമാരുമായി നിയമനം. ഛത്തിസ്ഗഢ്, ഡൽഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് ഹൈകോടതികളിലാണ് പുതിയ നിയമനമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ട്വിറ്ററിൽ പറഞ്ഞു.
ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമയെ പട്ന ഹൈകോടതിയിൽനിന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്ക് മാറ്റി. ജസ്റ്റിസ് അതുൽ ശ്രീധരനെ മധ്യപ്രദേശ് ഹൈകോടതിയിൽനിന്ന് ജമ്മു-കശ്മീർ ഹൈകോടതിയിലേക്കും സ്ഥലം മാറ്റി ഉത്തരവായി.
സ്ഥിരം ജഡ്ജിമാരാക്കുന്നതിന് മുമ്പ് രണ്ടു വർഷത്തേക്കാണ് സാധാരണ അഡീഷനൽ ജഡ്ജിയായി നിയമനം നൽകുക.
Next Story

