ഉപമുഖ്യമന്ത്രി നിയമനം: ഹരജി തള്ളി
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങളിൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. ഉപമുഖ്യമന്ത്രി നിയമനം ഭണഘടനാ വിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.
ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതുവഴി സംസ്ഥാനങ്ങൾ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയാണെന്നും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ അനുച്ഛേദം 14ന് എതിരാണ് ഈ നടപടിയെന്നും ഹരജിക്കാരായ പബ്ലിക്ക് പൊളിറ്റിക്കൽ പാർട്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഉപമുഖ്യമന്ത്രി അടിസ്ഥാനപരമായി സർക്കാറിലെ മന്ത്രിയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

