ഐഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്; അന്വേഷണം ആരംഭിച്ച് പൊലീസ്, ദൃശ്യങ്ങൾ പുറത്ത് -വിഡിയോ
text_fieldsലഖ്നോ: ഐഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം. ഐഫോൺ 13 ആണ് പൊട്ടിത്തെറിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫോൺ പോക്കറ്റിലുള്ള സമയത്താണ് പൊട്ടിത്തെറിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ചാര പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിവ്പുരിയിലാണ് സംഭവം. ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ ഐഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ പോക്കറ്റിലായിരിക്കുന്ന സമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പ്രീമിയം സ്മാർട്ട്ഫോൺ ഇത്തരത്തിൽ പൊട്ടിത്തെറിച്ചത് ആശങ്കക്ക് കാരണമായിട്ടുണ്ട്. സാങ്കേതിക തകരാർ മൂലം മറ്റ് പല ഫോണുകളും പൊട്ടിത്തെറിച്ച സംഭവമുണ്ടായിട്ടുണ്ടെങ്കിലും ഐഫോണിന് ഇത്തരം പ്രശ്നമുണ്ടാവുന്നത് ഇതാദ്യമായാണ്.
അതേസമയം, യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി അലിഗഢ് പൊലീസ് അറിയിച്ചു. ഫോൺ പൊട്ടിത്തെറിക്കുന്നതിന് ഇടയാക്കിയ സാങ്കേതികകാരണം കണ്ടെത്തുന്നതിനായി വിദഗ്ധരിൽ നിന്ന് ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആപ്പിൾ ഐഫോൺ 13ക്ക് നിലവിൽ 44,999 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

