ഏക സിവിൽകോഡിലൂടെ ബംഗാളിലെ പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കും -പ്രധാനമന്ത്രി
text_fieldsമുർശിദാബാദ്: ഏക സിവിൽകോഡ് നടപ്പാക്കി പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ബംഗാളികളെ സംസ്ഥാനത്ത് ന്യൂനപക്ഷമാകാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുർശിദാബാദ് ജില്ലയിലെ ജംഗിപുരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരുടെ പിന്തുണയിലും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിലും തഴച്ചുവളരുകയാണ്. രാജ്യത്തിന്റെ സുരക്ഷയാണ് തങ്ങൾക്ക് പ്രധാനം. പ്രീണന രാഷ്ട്രീയം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്നത് ബി.ജെ.പിയുടെ പ്രതിജ്ഞയാണ്.
സാമ്പത്തിക രംഗത്ത് പശ്ചിമ ബംഗാൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. രാജ്യത്തിന്റെ ജി.ഡി.പിയിൽ ബംഗാളിന്റെ വിഹിതം അതിവേഗം കുറയുകയാണ്. അഴിമതിയും ടി.എം.സിയുടെ ‘സിൻഡിക്കേറ്റ് രാജും’ മൂലം ആയിരക്കണക്കിന് കമ്പനികൾ സംസ്ഥാനം വിട്ടുപോയി. യുവാക്കൾ തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

