Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമാൽ മൗല മസ്ജിദ്...

കമാൽ മൗല മസ്ജിദ് ക്ഷേത്രമാണെന്ന വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ

text_fields
bookmark_border
Supreme Court
cancel

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ ധ​റി​ലു​ള്ള ക​മാ​ൽ മൗ​ല മ​സ്ജി​ദ് ഹി​ന്ദു ക്ഷേ​ത്രം ആ​ണെ​ന്ന ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ. സ​മു​ച്ച​യ​ത്തി​ന്‍റെ ഘ​ട​ന സ​ര​സ്വ​തീ​ക്ഷേ​ത്ര​ത്തി​ന്‍റേ​താ​ണെ​ന്നു​ള്ള സം​ഘ് പ​രി​വാ​ർ അ​വ​കാ​ശ​വാ​ദം അം​ഗീ​ക​രി​ച്ച് മേ​യ് 15നാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി ഹി​ന്ദു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​ൻ വി​ധി​ച്ച​ത്. ഇ​തി​നെ​തി​രെ ഖാ​സി മു​ഈ​നു​ദ്ദീ​ൻ ആ​ണ് ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്.

മു​സ്‍ലിം വി​ശ്വാ​സി​ക​ൾ​ക്ക് പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ 2003ലെ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ ര​ണ്ടം​ഗ ബെ​ഞ്ച് പ​ള്ളി പ​ണി​യാ​ൻ മു​സ്‍ലിം​ക​ൾ​ക്ക് മ​റ്റൊ​രു സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​റി​ന് അ​പേ​ക്ഷ ന​ൽ​കാ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ച​ത്.

പ​ള്ളി നി​ന്നി​രു​ന്ന സ്ഥാ​ന​ത്ത് സം​സ്കൃ​ത പ​ഠ​ന കേ​ന്ദ്രം ആ​യി​രു​ന്നെ​ന്നും ക്ഷേ​ത്രം നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നും ച​രി​ത്ര​രേ​ഖ​ക​ളും പു​രാ​വ​സ്തു പ്ര​തി​പാ​ദ്യ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കോ​ട​തി വി​ധി​ന്യാ​യ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക്ഷേ​ത്ര നി​യ​ന്ത്ര​ണ​വും മാ​നേ​ജ്‍മെ​ന്‍റും തീ​രു​മാ​നി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​നും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബ്രി​ട്ടീ​ഷു​കാ​ർ നീ​ക്കം ചെ​യ്ത സ​ര​സ്വ​തീ ദേ​വി​യു​ടെ വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ക്ക​ണ​മെ​ന്ന ഹ​ര​ജി​ക്കാ​ര​ന്‍റെ അ​പേ​ക്ഷ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് നി​വേ​ദ​ന​മാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtArchaeological Survey of IndiaSanghparivarKamal Maula Masjid
News Summary - Appeal Filed in Supreme Court Against Madhya Pradesh High Court
Next Story