ആപിൽ നിന്ന് രാജിവെക്കില്ല -കുമാർ വിശ്വാസ്
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽനിന്ന് രാജിവെക്കില്ലെന്ന് പാർട്ടി നേതാവ് കുമാർ വിശ്വാസ്. ഡൽഹി നഗരസഭ തെരഞ്ഞെടുപ്പ് േതാൽവിക്കു ശേഷം അരവിന്ദ് കെജ്രിവാളിെന രൂക്ഷമായി വിമർശിച്ച് രംഗത്തുവന്ന കുമാർ വിശ്വാസ് പാർട്ടി വിട്ടുപോവുമെന്ന അഭ്യൂഹം ശക്തമായിരുന്നു. തെരെഞ്ഞടുപ്പിലെ തോൽവിക്ക് പാർട്ടി കാരണമായി പറഞ്ഞിരുന്നത് േവാട്ടുയന്ത്രങ്ങളിലെ ക്രമക്കേടായിരുന്നു.
എന്നാൽ, വോട്ടുയന്ത്രങ്ങളിലെ ക്രമക്കേടുകളെ മാത്രം കുറ്റപ്പെടുത്തിയാൽ പോരെന്നും പാർട്ടി നയ രൂപവത്കരണത്തിലും സ്ഥാനാർഥി നിർണയത്തിലുമടക്കം പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട വിശ്വാസ് പാർട്ടി കോൺഗ്രസ് ആവരുതെന്നും ഒാർമപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
