ചെന്നൈ: മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാമിെൻറ അഞ്ചാം ചരമ വാർഷിക ദിനാചരണം രാമേശ്വരം പേക്കരിമ്പിലെ സ്മാരകാങ്കണത്തിൽ നടന്നു.
തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ നടന്ന ചടങ്ങിൽ കലാമിെൻറ ജ്യേഷ്ഠപുത്രൻ ജെയിനുലാബുദീെൻറ നേതൃത്വത്തിലുള്ള കുടുംബാംഗങ്ങളും ബന്ധുക്കളും പ്രാർഥന നടത്തി. രാമേശ്വരം ജമാഅത്ത് ഭാരവാഹികളും പെങ്കടുത്തു.
രാമനാഥപുരം ജില്ല കലക്ടർ വീരരാഘവറാവു പുഷ്പാർച്ചന നടത്തി. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.
രാമേശ്വരത്തെ കലാം സ്മാരകത്തിൽനടന്ന പ്രാർഥന ചടങ്ങ്