Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രസവ വേദനയിൽ പിടഞ്ഞ...

പ്രസവ വേദനയിൽ പിടഞ്ഞ സിദ്ധീഖക്ക്​ തുണയായത്​ പൊലീസ്​

text_fields
bookmark_border
പ്രസവ വേദനയിൽ പിടഞ്ഞ സിദ്ധീഖക്ക്​ തുണയായത്​ പൊലീസ്​
cancel

വിജയവാഡ: ലോക്​ഡൗൺ കാരണം വാഹനം കിട്ടാ​െത ദുരിതത്തിലായ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത്​ ആന്ധ്രാ പൊലീസ്​. ആന് ധ്രപ്രദേശിലെ ഭവാനിപുരം പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം. 25 കാരി ശൈഖ്​ സിദ്ദീഖക്കാണ്​ പൊലീസി​​െൻറ സമയോചിത ഇടപെടൽ തുണയായത്​.

ഞായറാഴ്​ച രാവിലെയാണ്​ ഇവർക്ക്​ പ്രസവ വേദന തുടങ്ങിയത്​. ഉടനെ കുടുംബാംഗങ്ങൾ ടാക്​സി വാഹനങ്ങൾക്കായി അന്വേഷിച്ചു. എന്നാൽ, ലോക്​ഡൗൺ കാരണം ഒരു വാഹനവും കിട്ടിയില്ല. പിന്നീട്​, വേദന അസഹനീയമായപ്പോൾ സഹായമന്വേഷിച്ച്​ പൊലീസിനെ തന്നെ വിളിക്കുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ സർക്കിൾ ഇൻസ്​പെക്​ടറുടെ ​നേതൃത്വത്തിൽ പൊലീസ്​ അവിടെയെത്തി. സിദ്ധീഖയെ പൊലീസ്​ വാഹനത്തിൽ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andhra pradeshmalayalam newsindia newscorona outbreakap police
News Summary - ap cops help pregnant women
Next Story