രാഷ്ട്രീയത്തിലും ക്രിക്കറ്റിലും എന്തും സംഭവിക്കാം -ഗഡ്കരി
text_fieldsമുംബൈ: രാഷ്ട്രീയത്തിലും ക്രിക്കറ്റിലും എന്തു വേണമെങ്കിലും സംഭവിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മഹാരാഷ്ട്രയിൽ നടക്കുന്ന സംഭവങ്ങളെ മുൻനിർത്തിയാണ് ഗഡ്കരിയുടെ പ്രസ്താവന. ചിലപ്പോൾ മൽസരം തോറ്റെന്ന് തേ ാന്നും. പക്ഷേ എപ്പോൾ വേണമെങ്കിലും കളി തിരിയാം. ഞാൻ ഇപ്പോൾ ഡൽഹിയിൽ നിന്ന് മുംബൈയിൽ എത്തിയതേയുള്ളുവെന്നും ഇവിടത്തെ സ്ഥിതി അറിയില്ലെന്നും ഗഡ്കരി പറഞ്ഞു.
മഹാരാഷ്ട്രയിൽ ആരുടെ സർക്കാർ വരുമെന്ന് അറിയില്ല. എൻ.സി.പി, കോൺഗ്രസ്, ബി.ജെ.പി, ശിവസേന ആര് അധികാരത്തിലെത്തിയാലും സംസ്ഥാനത്തിെൻറ വികസനത്തെ അവർ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും ഗഡ്കരി വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും രാഷ്്ട്രീയനാടകങ്ങൾ അന്ത്യമായിരുന്നില്ല. മുഖ്യമന്ത്രിപദം പങ്കിടണമെന്ന് ശിവസേന ആവശ്യപ്പെട്ടതോടെ ബി.ജെ.പി-ശിവസേന സഖ്യം തകർന്നിരുന്നു. മറ്റാർക്കും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് രാഷ്്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു.
