വോട്ടിങ് യന്ത്രത്തിൽ തൃണമൂൽ കൃത്രിമം നടത്തിയെന്ന് ബി.ജെ.പി
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയെന്ന് ആരോപണവുമായി ബി.ജെ.പി. പാർട്ടി ദേശീയ സെക്രട്ടറിയും ബംഗാളിലെ ബി.ജെ.പി നേതാവുമായ രാഹുൽ സിൻഹയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച് എന്തും ചെയ്യാം. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നുവെന്ന ആരോപണങ്ങൾ നിഷേധിക്കാനാവില്ല. ഭരണത്തിലുള്ള പാർട്ടിക്ക് ഇത് സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഭരണസംവിധാനം മുഴുവൻ തൃണമൂലിനെ സഹായിക്കുകയായിരുന്നു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോെട തൃണമൂൽ ജയിച്ചിരുന്നു. ഓരോ മണ്ഡലങ്ങൾ വീതം കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും തൃണമൂൽ തിരിച്ച് പിടിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
