Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയെ...

ബി.ജെ.പിയെ എതിർക്കുന്നവരെ അർബൻ നക്​സലുകളാക്കുന്നു -രാഹുൽ ഗാന്ധി

text_fields
bookmark_border
arab-naxal
cancel

ന്യൂഡൽഹി: ബി.ജെ.പിയെ എതിർക്കുന്നവരെ അർബൻ നക്​സലുകളാക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഭീമ കൊറേ ഗാവ്​ കേസ്​ എൻ.ഐ.എ​ ഏറ്റെടുത്ത നടപടിയേയും രാഹുൽ ഗാന്ധി വിമർശിച്ചു.

കേന്ദ്രസർക്കാറി​​​െൻറ ശിങ്കിടികളായ എൻ.ഐ.എക്ക്​ പ്രതിരോധങ്ങളെ ഇല്ലാതാക്കാനാവില്ല. നരേന്ദ്ര മോദിയുടെയും അമിത്​ ഷായുടെയും വെറുപ്പി​​​െൻറ നയങ്ങളെ എതിർക്കുന്നവരെയാണ്​ ഇപ്പോൾ അർബൻ നക്​സലുകളാക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

2018ൽ നടന്ന ഭീമ കൊറേഗാവ്​ സംഘർഷത്തി​​​െൻറ അന്വേഷണം വെള്ളിയാഴ്​ചയാണ്​ എൻ.ഐ.എ ഏറ്റെടുത്തത്​. സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ മഹാരാഷ്​ട്ര നീക്കം നടത്തുന്നതിനിടെയാണ്​ എൻ.ഐ.എ കേസ്​ ഏറ്റെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsindia newsRahul Gandhi
News Summary - Anyone who opposes BJP's agenda of hate is dubbed as urban naxal-India news
Next Story