Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറിനെ...

സർക്കാറിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളെന്ന്​ മുദ്ര കുത്തുന്നു -ഷബാന ആസ്​മി

text_fields
bookmark_border
shabana-azmi
cancel

ഇൻഡോർ: സർക്കാറിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യ​േ​ദ്രാഹികളായി മുദ്ര കുത്തുകയാണെന്ന്​ ബോളിവുഡ്​ നടി ഷബാന ആസ്​മി. ഇൻഡോറിൽ ആനന്ദ്​ മോഹൻ മാത്തുർ ചാരിറ്റബ്​ൾ ട്രസ്​റ്റ്​ ഏർപ്പെടുത്തിയ കുന്തി മാത്തുർ പുരസ്​കാരം ഏറ്റുവാങ്ങുകയായിരുന്നു അവർ.

‘‘നമ്മുടെ തെറ്റുകളേയും കുറ്റങ്ങളേയും ചൂണ്ടിക്കാണിക്കേണ്ടത്​ നമ്മുടെ രാജ്യത്തിൻെറ പുരോഗതിക്ക്​ ആവശ്യമാണ്​. അങ്ങനെ ചെയ്​തില്ലെങ്കിൽ എങ്ങനെ നമ്മുടെ സ്ഥിതി മെച്ചപ്പെടും. എന്നാൽ സർക്കാറിനെ വിമർശിച്ചാൽ നാം രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്ന സാഹചര്യമാണിപ്പോൾ. ഭയപ്പെടാൻ പാടില്ല, ആർക്കും അവരുടെ സർട്ടിഫിക്കറ്റ്​ ആവശ്യമില്ല.’’-രാഷ്​ട്രീയ പാർട്ടികളുടെയൊന്നും പേരെടുത്തു പറയാതെ ഷബാന ആസ്​മി അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തോട്​ നാം പോരാടണം. അതിനു മുന്നിൽ മുട്ട്​ വളക്കരുത്​. മനോഹരമായ രാജ്യമാണ്​ ഇന്ത്യയെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏത്​ ശ്രമവും രാജ്യത്തിന്​ ഗുണകരമല്ലെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti nationalshabana azmimalayalam newsindia news
News Summary - Anyone who criticises govt is branded anti national shabana azmi -india news
Next Story