ആർക്കും എന്തും ചോദിക്കാം; ആകാശമാണ് പരിധി –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽ ആർക്കും എന്തും ചോദിക്കാമെന്നും ആകാശമാണ് പരിധിയെന്ന ും ജസ്റ്റിസ് എൻ.വി. രമണ. തന്നെ പ്രധാനമന്ത്രിയാക്കണമെന്നും പറഞ്ഞ് ഒരാൾക്ക് നാളെ സു പ്രീംകോടതിയിൽ വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ സർക്കാർ രൂപ വത്കരണത്തിനെതിരെ ശിവസേനയും എൻ.സി.പിയും കോൺഗ്രസും സമർപ്പിച്ച ഹരജികൾ തള്ളണമ െന്ന ആവശ്യം നിരാകരിച്ചാണ് ഇങ്ങനെ പറഞ്ഞത്.
ഇന്ന് മഹാരാഷ്ട്രയിൽ ഒരു സർക്കാർ നിലവിലുണ്ടെന്നും അതിനാൽ വിഷയം പരിഗണിക്കേണ്ട കാര്യം പോലുമില്ലെന്നും ഏതാനും ബി.ജെ.പി എം.എൽ.എമാരുടെയും സ്വതന്ത്ര എം.എൽ.മാരുടെയും പേരിൽ വാദിച്ച മുൻ അറ്റോണി ജനറൽ മുകുൾ രോഹതഗി വാദിച്ചു. സുപ്രീംകോടതി ഇൗ ഹരജികൾ എടുക്കാൻ പാടില്ലായിരുന്നുവെന്നു കൂടി രോഹതഗി പറഞ്ഞപ്പോൾ ജസ്റ്റിസ് രമണ ഇടപെട്ടു വാദം തടസ്സപ്പെടുത്തി. അത് ചീഫ് ജസ്റ്റിസിെൻറ തീരുമാനമാണെന്നും അതേ കുറിച്ച് വാദം വേണ്ടെന്നും രോഹതഗിയോട് ജസ്റ്റിസ് രമണ പറഞ്ഞു.
ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരിക്ക് നൽകിയ കത്തിെൻറ ഉള്ളടക്കമെന്താണെന്ന് ജസ്റ്റിസ് എൻ.വി. രമണ േചാദിച്ചപ്പോൾ എന്താണ് കൊടുത്തതെന്നോ, എന്തൊക്കെയാണ് ഉള്ളടക്കമെന്നോ അറിയില്ലെന്നായിരുന്നു കപിൽ സിബലിെൻറ മറുപടി. ഗവർണർ തനിക്ക് നേരിട്ട് ലഭിച്ച നിർദേശ പ്രകാരമല്ലാതെ പ്രവർത്തിക്കില്ല എന്നാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങൾ കാണിക്കുന്നത്. രാഷ്്ട്രപതി ഭരണം പിൻവലിക്കാൻ ശിപാർശ ചെയ്ത ഗവർണറുടെ പ്രവൃത്തി പക്ഷപാതപരവും ചട്ടവിരുദ്ധവുമാണെന്ന് കപിൽ സിബൽ പറഞ്ഞപ്പോൾ അതല്ല വിഷയമെന്ന് പറഞ്ഞ് ജസ്റ്റിസ് രമണ ഇടപെട്ടു.
സർക്കാർ രൂപവത്കരണത്തിന് തനിക്കുള്ള പിന്തുണ കാണിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി കത്ത് നൽകിയത് എപ്പോഴാണെന്ന് ജസ്റ്റിസ് രമണ ചോദിച്ചു. തങ്ങൾക്കറിയില്ലെന്ന് സിബൽ പറഞ്ഞപ്പോൾ ഇതേകുറിച്ച് ആരും നിങ്ങളെ അറിയിച്ചില്ലേ എന്ന് ജസ്റ്റിസ് രമണ അടുത്ത ചോദ്യമുന്നയിച്ചു. ഏതായാലും ഗവർണർക്ക് ബോധ്യം വരാതെ രാഷ്ട്രപതി ഭരണം പിൻവലിക്കാൻ ശിപാർശ ചെയ്യില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞു.
കർണാടകയിലെ സമാനമായ കേസ് മൂന്നംഗ ബെഞ്ചിനെ ഒാർമിപ്പിച്ച സിബൽ ജസ്റ്റിസ് അശോക് ഭൂഷൺ അതിെൻറ ഭാഗമായിരുന്നുവെന്നും പറഞ്ഞേപ്പാൾ ഭൂഷൺ അതെയെന്ന് സമ്മതിച്ചു.
എത്രയും പെെട്ടന്ന് സഭയിൽ ഭൂരിപക്ഷം തെളിയിക്കെട്ട എന്നാണ് തങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് സിബൽ പറഞ്ഞപ്പോൾ ഇപ്പോൾ അതേക്കുറിച്ച് പറയില്ലെന്ന് ജസ്റ്റിസ് രമണ തീർത്തുപറഞ്ഞു. സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടത് രണ്ടാമതായി പരിേശാധിക്കേണ്ടതാണെന്ന് ജസ്റ്റിസ് രമണ അതിന് മറുപടി നൽകി. ഇപ്പോൾ സർക്കാറിനോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടില്ല. അവരെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചതിന് ആധാരമായ രേഖകളും തെളിവുകളുമാണ് ആദ്യം പരിശോധിക്കേണ്ടതെന്നും അതിനുള്ള ന്യായവും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
