Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനുസൂയ ഇനി അനുകതിർ...

അനുസൂയ ഇനി അനുകതിർ സൂര്യ; ഐ.ആർ.എസ് ഓഫീസർക്ക് ലിംഗമാറ്റത്തിന് അനുമതി നൽകി​ കേന്ദ്രം

text_fields
bookmark_border
അനുസൂയ ഇനി അനുകതിർ സൂര്യ; ഐ.ആർ.എസ് ഓഫീസർക്ക് ലിംഗമാറ്റത്തിന് അനുമതി നൽകി​ കേന്ദ്രം
cancel

ന്യൂഡൽഹി: വനിത ഐ.ആർ.എസ് ഓഫീസർക്ക് രേഖകളിൽ പേരും ലിംഗവും മാറ്റാൻ അനുമതി നൽകി കേന്ദ്രസർക്കാർ. ധനകാര്യമന്ത്രാലയമാണ് ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐ.ആർ.എസ് ഓഫീസർക്ക് അനുമതി നൽകിയത്. നിലവിൽ ജോയിന്റ് കമീഷണറായ അനസുയക്കാണ് അനുമതി.

പേര് അനുകതിർ സൂര്യയെന്നാക്കാനും ലിംഗം സ്ത്രീയെന്നത് പുരുഷനാക്കാനുമാണ് അനുമതി. ഇതാദ്യമായാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ പേരും ലിംഗവും മാറ്റുന്നതിനുള്ള അനുമതി നൽകുന്നത്. 2014ലെ സുപ്രീംകോടതി വിധി പ്രകാരമാണ് കേന്ദ്രസർക്കാറിന്റെ നടപടി.

മൂന്നാം ലിംഗക്കാർക്ക് പരിഗണന നൽകണമെന്നും ലിംഗമാറ്റ ശസ്ത്രക്രിയ പരിഗണിക്കാതെ തന്നെ ലിംഗവ്യക്തിത്വം വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിധി. ഇതിന്റെ അടിസ്ഥാനത്തിൽ 2015ൽ ഒഡീഷയിലെ പുരുഷ കൊമേഴ്സ്യൽ ടാക്സ് ഓഫീസർ ഇത്തരത്തിൽ പേരും ലിംഗവും മാറ്റിയിരുന്നു.

ഐശ്വര്യ റിതുപർണ പ്രധാൻ എന്ന പേരാണ് അവർ സ്വീകരിച്ചത്. എന്നാൽ, ഇത്തരത്തിൽ കേ​ന്ദ്രസർക്കാർ ജീവനക്കാരന് ലിംഗമാറ്റത്തിന് അനുമതി ലഭിക്കുന്നത് ഇതാദ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union governmentGender change
News Summary - Anusuya is now Anukathir Surya: Centre permits IRS officer's gender change
Next Story