Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനുരാഗ് ഠാകുറിന്റെ...

അനുരാഗ് ഠാകുറിന്റെ ‘ഗോലി മാറോ’ മരുന്നിന്റെ കുറിപ്പടിയല്ല -സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് ഠാ​കു​ർ ‘ഗോ​ലി മാ​റോ’ എ​ന്നു പ​റ​ഞ്ഞ​ത് മ​രു​ന്നി​നു​ള്ള കു​റി​പ്പ​ടി​യ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

വി​​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​യ കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് ഠാ​കു​റി​നും ബി.​ജെ.​പി എം.​പി പ​ർ​വേ​ശ് വ​ർ​മ​ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​തി​രി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ന​ൽ​കി​യ ന്യാ​യം നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റി​സു​മാ​രാ​യ കെ.​എം ജോ​സ​ഫ്, ബി.​വി നാ​ഗ​ര​ത്ന എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്റെ വി​മ​ർ​ശ​നം. ഇ​രു​വ​രും കു​റ്റ​കൃ​ത്യം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന ഡ​ൽ​ഹി പൊ​ലീ​സ് റി​പ്പോ​ർ​ട്ട് ബെ​ഞ്ച് ചോ​ദ്യം ചെ​യ്തു.

ഹി​ന്ദി​യി​ൽ ഗു​ളി​ക​ക്കും ഗോ​ലി എ​ന്ന് പ​റ​യാ​റു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​​ന്ദ്ര മ​ന്ത്രി അ​നു​രാ​ഗ് ഠാ​കു​ർ ‘ദേ​ശ് കേ ​ഗ​ദ്ദാ​റോം കോ ​ഗോ​ലി മാ​റോ സാ​ലോം കോ’ (​രാ​ജ്യ​​ദ്രോ​ഹി​ക​ളാ​യ നാ​യ്ക്ക​ളെ വെ​ടി​വെ​ക്കൂ) എ​ന്ന വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യ​ത്തി​ൽ ഗ​ദ്ദാ​ർ എ​ന്നാ​ൽ രാ​ജ്യ​ദ്രോ​ഹി​യാ​ണെ​ന്നും എ​ന്നാ​ൽ ഗോ​ലി മാ​റോ എ​ന്ന് പ​റ​ഞ്ഞ​ത് മ​രു​ന്നി​നു​ള്ള കു​റി​പ്പ​ടി​യ​ല്ലെ​ന്നും ജ​സ്റ്റി​സ് ജോ​സ​ഫ് പ​റ​ഞ്ഞ​ത്.

മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും ര​ണ്ട് ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ഡ​ൽ​ഹി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തി​നെ​തി​രെ സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ടും കെ.​എം. തി​വാ​രി​യും സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സ് എ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണ​മ​റി​യി​ക്കാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​റി​നും ഡ​ൽ​ഹി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്കും സു​പ്രീം​കോ​ട​തി മൂ​ന്നാ​ഴ്ച സ​മ​യം ന​ൽ​കി.

പൗ​ര​ത്വ പ്ര​ക്ഷോ​ഭം ഡ​ൽ​ഹി​യി​ൽ കൊ​ടു​മ്പി​രി​ക്കൊ​ണ്ട വേ​ള​യി​ൽ ഇ​രു​വ​രും ന​ട​ത്തി​യ ഈ ​വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ വം​ശീ​യാ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ന്ധ​ന​മാ​യി എ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം അു​സ​രി​ച്ച് ഇ​വ​ർ​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​നു​മ​തി​യി​ല്ല എ​ന്ന മ​ജി​സ്ത്രേ​ട്ടി​ന്റെ നി​ല​പാ​ട് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

‘ഗോ​ലി മാ​റോ സാ​ലോം കോ’ ​എ​ന്ന ഠാ​കു​റി​ന്റെ ആ​ഹ്വാ​നം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ്ര​വൃ​ത്തി​പ​ഥ​ത്തി​ൽ കൊ​ണ്ടു​വ​ന്ന് പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ വെ​ടി​വെ​ച്ചു​വെ​ന്ന് വൃ​ന്ദ കാ​രാ​ട്ടി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. സി​ദ്ധാ​ർ​ഥ് അ​ഗ​ർ​വാ​ൾ ബോ​ധി​പ്പി​ച്ചു. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ​ക്കെ​തി​രെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ട​പ​ടി​ എ​ടു​ത്തി​ട്ടും ഡ​ൽ​ഹി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചു​ണ്ടി​ക്കാ​ട്ടി.

ശാ​ഹീ​ൻ ബാ​ഗ് പ്ര​ക്ഷോ​ഭം മ​തേ​ത​രം -സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: മു​സ്‍ലിം​ക​ളെ​മാ​ത്രം മാ​റ്റി​നി​ർ​ത്തി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ ‘ശാ​ഹീ​ൻ ബാ​ഗ് പ്ര​ക്ഷോ​ഭം’ മ​തേ​ത​ര​മാ​യി​രു​ന്നു​വെ​ന്ന് സു​പ്രീം​കോ​ട​തി. പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ 2020ൽ ​കേ​ന്ദ്ര മ​ന്ത്രി അ​നു​രാ​ഗ് ഠാ​കു​റും ബി.​ജെ.​പി എം.​പി പ​ർ​വേ​ശ് വ​ർ​മ​യും ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ജ​സ്റ്റി​സ് കെ.​എം ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്റെ അ​ഭി​പ്രാ​യ പ്ര​ക​ട​നം.

ശാ​ഹീ​ൻ ബാ​ഗ് പ്ര​ക്ഷോ​ഭം മ​തേ​ത​ര​മാ​യ​തി​നാ​ൽ അ​നു​രാ​ഗ് ഠാ​കു​ർ ന​ട​ത്തി​യ വി​വാ​ദ ‘ഗോ​ലി മാ​റോ’ പ്ര​സ്താ​വ​ന​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 153 എ, ​ബി വ​കു​പ്പു​ക​ൾ ചു​മ​ത്താ​നാ​കു​മോ എ​ന്ന് ജ​സ്റ്റി​സ് ജോ​സ​ഫ് ഹ​ര​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​നോ​ട് ആ​രാ​ഞ്ഞു.

ശാ​ഹീ​ൻ ബാ​ഗ് പ്ര​ക്ഷോ​ഭ​ക​ർ മ​തേ​ത​ര​രാ​യി​രു​ന്നു​വെ​ങ്കി​ലും ഠാ​കു​ർ ഈ ​പ​റ​ഞ്ഞ​ത് ഒ​രു മ​ത​വി​ഭാ​ഗ​ത്തെ ഉ​ദ്ദേ​ശി​ച്ചാ​ണെ​ന്ന് സി​ദ്ധാ​ർ​ഥ് അ​ഗ​ർ​വാ​ൾ മ​റു​പ​ടി ന​ൽ​കി. ഇ​തൊ​രു വ​ർ​ഗീ​യ പ്ര​സ്താ​വ​ന​യ​ല്ലെ​ന്ന് വാ​ദ​ത്തി​ന് സ​മ്മ​തി​ച്ചാ​ലും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ എ​തി​ർ​ക്കു​ന്ന​വ​രെ ദേ​ശ​ദ്രോ​ഹി​ക​ൾ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

ഇ​ത് ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ ‘153എ’​യി​ൽ വ​രു​മെ​ന്നും അ​ഗ​ർ​വാ​ൾ വാ​ദി​ച്ചു. 153എ​യും ബി​യും ചു​മ​ത്തി​യി​ല്ലെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം ഒ​രാ​ൾ ശാ​ഹീ​ൻ​ബാ​ഗി​ൽ പോ​യി വെ​ടി​വെ​ച്ചു​വെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ബോ​ധി​പ്പി​ച്ചു.

Show Full Article
TAGS:anurag thakurgoli marosupreme courtdrug prescription
News Summary - Anurag Thakurs Goli Maro is not a drug prescription - Supreme Court
Next Story