അനുരാഗ് ശ്രീവാസ്തവ പുതിയ വിദേശകാര്യ വക്താവ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥൻ അനുരാഗ് ശ്രീവാസ്തവയെ വിദേശമന്ത്രാലയ വക്താവായി നിയമിക്കും. വി ദേശകാര്യ വക്താവ് രവീഷ് കുമാറിന് പകരമാണ് അനുരാഗിെൻറ നിയമനം. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
1999 ഐ.എസ്.എഫ് ബാച്ചുകാരനായ ശ്രീവാസ്തവ നിലവിൽ എത്യോപ, ആഫ്രിക്കൻ യൂനിയൻ ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്ടിക്കുകയാണ്. കൊളംബോയിലെ ഇന്ത്യൻ ഹൈ കമീഷൻ പൊളിറ്റിക്കൽ വിഭാഗത്തിെൻറ മേധാവിയായും അനുരാഗ് ശ്രീവാസ്തവ പ്രവർത്തിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയിൽ പെർമെനൻറ് മിഷൻ ഓഫ് ഇന്ത്യക്കായും പ്രവർത്തിച്ച ശ്രീവാസ്തവ ഓക്സ്ഫോഡ് സർവകലാശാല ബിരുദധാരിയാണ്.
നിലവിൽ വിദേശകാര്യ വക്താവായ രവീഷ് കുമാറിനെ ഇന്ത്യൻ അംബാസിഡർ പദവിയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. 2017 ആഗസ്തിലാണ് രവീഷ് കുമാർ വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ വക്താവായി നിയമിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
