കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കംറയും ഫ്രെയിംചെയ്ത ചെരുപ്പുകളുമായി വാർത്താ അവതാരകൻ അർണബ് ഗോസ്വാമിയെ കാണാനെത്തിയത്. എന്നാൽ ഇരുവർക്കും ചാനൽ സ്റ്റുഡിയോയുടെ ഉള്ളിലേക്ക് പ്രവേശിക്കാനായിരുന്നില്ല.
അർണബിെൻറ വാർത്ത അവതരണരീതിയുടെ കടുത്ത വിമർശകനാണ് അനുരാഗ്. ഇന്ന് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത് പഴയൊരു വീഡിയോയാണ്. അർണബിനൊപ്പം ചർച്ചയിൽ പെങ്കടുക്കുന്ന അനുരാഗിനെയാണ് വീഡിയോയിൽ കാണുന്നത്. അനുരാഗിനെ വീഡിയോയിൽ അർണബ് കണക്കറ്റ് പുകഴ്ത്തുന്നുണ്ട്.
'നിങ്ങളെയോർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു' എന്നും 'നിങ്ങൾ പഠിച്ച കാലത്ത് കോളേജിൽ പഠിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും' അർണബ് ചർച്ചയിൽ പറയുന്നുണ്ട്. 'സൂപ്പർ ടാലൻറഡ്'എന്നാണ് അനുരാഗിനെ അർണബ് വിശേഷിപ്പിക്കുന്നത്. ആരാണിത് ചെയ്തത് എന്ന കുറിപ്പോടെയാണ് അനുരാഗ് വീഡിയൊ പങ്കുവച്ചിരിക്കുന്നത്.
Who did this ?? pic.twitter.com/UZ13bAVMlG
— Anurag Kashyap (@anuragkashyap72) September 11, 2020
പുതിയ പശ്ചാത്തലത്തിൽ വീഡിയൊ പുറത്ത് വന്നത് ട്വിറ്ററാറ്റികൾക്കിടയിൽ ചിരി പടർത്തിയിട്ടുണ്ട്. വീഡിയോയുടെ അവസാനം ചെരുപ്പുമായി പോകുന്ന കുനാലിെൻറയും അനുരാഗിെൻറയും ദൃശ്യങ്ങളും എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്.