Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുനാൽ കമ്രയും അനുരാഗ്​ കശ്യപും ​ഫ്രെയിം ചെയ്​ത ചെരിപ്പുമായി
cancel
Homechevron_rightNewschevron_rightIndiachevron_right'എക്​സലൻസ്​ ഓഫ്​...

'എക്​സലൻസ്​ ഓഫ്​ ജേർണലിസം അവാർഡ്​സ്​ ഗോസ്​ ടു അർണബ്​'; ചെരിപ്പ്​ ഫ്രെയിമിലാക്കി കുനാലും അനുരാഗ്​ കശ്യപും

text_fields
bookmark_border

ന്യൂഡൽഹി: മികച്ച മാധ്യമ പ്രവർത്തനം കാഴ്​ചവെക്കുന്നതിന്​ റിപ്പബ്ലിക്​ ടി.വി മേധാവി അർണബ്​ ഗോസാമിക്ക്​ ഫ്രെയിം ചെയ്​ത ചെരിപ്പുകൾ സമ്മാനിക്കാനെത്തി സ്​റ്റാൻഡ്​ അപ്പ്​ കൊ​േമഡിയൻ കുനാൽ കമ്രയും സംവിധായകൻ അനുരാഗ്​ കശ്യപും. ഇരുവരും ഫ്രെയിം ചെയ്​ത ചെരിപ്പുകളുമായി റിപ്പബ്ലിക്​ ടി.വിയുടെ മുന്നിൽ നിൽക്കുന്ന ചിത്രം കുനാൽ കമ്ര ​ട്വീറ്റ്​ ചെയ്​തു.

'പിറന്നാളുകാരൻ അനുരാഗ്​ കശ്യപിനൊപ്പം അർണാബ്​ ഗോസാമിക്ക്​ മികച്ച മാധ്യമപ്രവർത്തകനുള്ള അവാർഡ്​ സമ്മാനിക്കുന്നതിനായി റിപ്പബ്ലിക്​ ടി.വിയുടെ ഓഫിസിലെത്തി. എന്നാൽ റിപ്പബ്ലിക്​ സുരക്ഷ ഉദ്യോഗസ്​ഥൻ അകത്ത്​ പ്രവേശിക്കാൻ അനുവാദം നൽകിയില്ല' -ചിത്രത്തിന്​ അടിക്കുറിപ്പായി കുനാൽ കമ്ര കുറിച്ചു. ഫ്രെയിം ചെയ്​ത ചെരിപ്പിന്​ താഴെ അവാർഡ്​സ്​ ടു അർണബ്​ ഗോസാമി, ഇൻ ഹിസ്​ എക്​സലൻസ്​ ഓഫ്​ ജേർണലിസം എന്നെഴുതിയിട്ടുണ്ട്​.

കുനാൽ കമ്രയുടെ ട്വീറ്റിന്​ കീഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരെത്തി. അടുത്തിടെ സ​ുശാന്തി​െൻറ മരണവുമായി ബന്ധപ്പെട്ട്​ റിയ ചക്രബർത്തിക്കെതിരായ മാധ്യമ വിചാരണയിലും സുനന്ദ പുഷ്​കറി​െൻറ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലും റിപ്പബ്ലിക്​ ടി.വിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arnab GoswamiAnurag KashyapKunal KamraFramed Slipper
News Summary - Anurag Kashyap, Kunal Kamra Give Arnab Framed Slipper As Excellence In Journalism Award
Next Story