Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range അനുരാഗ് കശ്യപിന്‍റെയും തപ്സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന
text_fieldsbookmark_border
മുംബൈ: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്‍റെയും നടി തപ്സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന. ഇവരുമായി ബന്ധപ്പെട്ട 20ഓളം ഇടങ്ങളിലാണ് റെയ്ഡ്. നിർമാതാവും സംരംഭകനുമായ മധു വർമ മന്തേനയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്.
മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പരിശോധന.
ദേശീയ വിഷയങ്ങളിൽ നിരന്തരം അഭിപ്രായം പറയുന്ന വ്യക്തികളാണ് അനുരാഗ് കശ്യപും തപ്സി പന്നുവും. കർഷക സമരവുമായി ബന്ധപ്പെട്ട് തപ്സി പന്നു നടത്തിയ പരാമർശങ്ങൾ കേന്ദ്രത്തിനെ ചൊടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
