Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയെ കൂടി...

പ്രധാനമന്ത്രിയെ കൂടി സല്യൂട്ട് ചെയ്യാം; രാഹുലിനോട് അനുപം ഖേർ

text_fields
bookmark_border
Anupam-Kher
cancel

ന്യൂഡൽഹി: ജെയ്ശെ മുഹമ്മദിന് നേരെയുണ്ടായ തിരിച്ചടിയിൽ വ്യോമസേന പൈലറ്റുമാർക്ക് സല്യൂട്ട് നൽകിയ രാഹുലിനെ പരിഹ സിച്ച് അനുപം ഖേർ. രാഹുലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടി സല്യൂട്ട് ചെയ്യാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു .

40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിക്ക് അഭിനന്ദനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. ഇത് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അനുപം ഖേറിന്‍റെ മറുപടി.

പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ വ്യോമസേന തകർത്തത്. പുലർച്ചെ 3.30 മുതൽ മൂന്ന് തവണകളായാണ് ഇന്ത്യൻ
വ്യോമസേനയുടെ 12 മിറാഷ് 2000 യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയത്.

ഭീകരസംഘടനയായ ജെയ്​ശെ മുഹമ്മദിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബലാകോട്ട്, ചകോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ജെയ്​ശെ മുഹമ്മദിന്‍റെ കൺട്രോൾ റൂം പൂർണമായി തകർത്തുവെന്നാണ് സേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം.

1000 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ഭീകരകേന്ദ്രത്തിന് നേരെ വർഷിച്ചെന്നും റിപ്പോർട്ടുണ്ട്. അക്രമത്തിൽ 200 ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRahul Gandhi
News Summary - Anupam Kher Against Rahul's Salute-India News
Next Story