Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൻട്രിക്‌സ്-ദേവാസ്...

ആൻട്രിക്‌സ്-ദേവാസ് അഴിമതിക്കേസ്: സി.ബി.ഐയുടെ കുറ്റപത്രം മടക്കി

text_fields
bookmark_border
ആൻട്രിക്‌സ്-ദേവാസ് അഴിമതിക്കേസ്: സി.ബി.ഐയുടെ കുറ്റപത്രം മടക്കി
cancel

ന്യൂ​ഡ​ൽ​ഹി: ആ​ൻ​ട്രി​ക്‌​സ്-​ദേ​വാ​സ് അ​ഴി​മ​തി കേ​സി​ൽ സി.​ബി.​ഐ 2016ൽ ​സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം, അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി കോ​ട​തി തി​രി​ച്ച​യ​ച്ചു. കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ മു​ൻ ഐ.​എ​സ്.​ആ​ർ.​ഒ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി വീ​ണ ശ്രീ​റാം റാ​വു സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് സ്‍പെ​ഷ​ൽ സി.​ബി.​ഐ ജ​ഡ്‍ജി അ​തു​ൽ കൃ​ഷ്‍ണ അ​ഗ​ർ​വാ​ളി​ന്റെ ഉ​ത്ത​ര​വ്. അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന കോ​ട​തി​യി​ലേ​ക്ക് കേ​സ് മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു വീ​ണ റാ​വു​വി​ന്റെ ആ​വ​ശ്യം. ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഗൂ​ഢാ​ലോ​ച​ന​യും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന് കീ​ഴി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളും ന​ട​ന്ന​ത് ബം​ഗ​ളൂ​രു​വി​ലാ​ണെ​ന്ന അ​വ​രു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. സി.​ബി.​ഐ​ക്ക് കു​റ്റ​പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ വാ​ണി​ജ്യ വി​ഭാ​ഗ​മാ​യ ആ​ൻ​ട്രി​ക്‌​സ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡും ദേ​വാ​സ് മ​ൾ​ട്ടി​മീ​ഡി​യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും ത​മ്മി​ലെ 2005ലെ ​ക​രാ​റാ​ണ് കേ​സി​ന് ആ​ധാ​രം. ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ നി​ർ​മി​ച്ച്, വി​ക്ഷേ​പി​ച്ച്, പ്ര​വ​ർ​ത്തി​പ്പി​ച്ച് അ​വ​യി​ലൂ​ടെ ദേ​വാ​സി​ന് മ​ൾ​ട്ടി​മീ​ഡി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി സ്‍പെ​ക്‌​ട്രം ശേ​ഷി പാ​ട്ട​ത്തി​ന് ന​ൽ​കാ​നാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ, തു​ച്ഛ​മാ​യ നി​ര​ക്കി​ലാ​ണ് പാ​ട്ടം ന​ൽ​കി​യ​തെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ ക​രാ​ർ വി​വാ​ദ​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഐ.​എ​സ്.​ആ​ർ.​ഒ ഉ​ദ്യോ​ഗ​സ്ഥ​ർ ദേ​വാ​സു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi courtCBICBI ChargesheetISRO case
News Summary - Antrix-Devas Case: Delhi Court Returns CBI Chargesheet Citing Jurisdiction; Trial to Move to Bengaluru.
Next Story