Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീരവ്​ മോദിയുടെ...

നീരവ്​ മോദിയുടെ ഫ്ലാറ്റിൽ റെയ്​ഡ്​; 26.4 കോടിയുടെ ആഭരണം പിടിച്ചെടുത്തു

text_fields
bookmark_border
neerv-modi-123
cancel

മും​ബൈ: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ വാ​യ്​​പ ത​ട്ടി​പ്പ്​ കേ​സി​ലെ മു​ഖ്യ​പ്ര​തി നീ​ര​വ്​ േമാ​ദി​യു​ടെ മും​ബൈ ഫ്ലാ​റ്റി​ൽ​നി​ന്ന്​ 36.40 കോ​ടി രൂ​പ​യു​ടെ വ​സ്​​തു​വ​ക​ക​ൾ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റും (ഇ.​ഡി) സി.​ബി.െ​എ​യും പി​ടി​ച്ചെ​ടു​ത്തു. വ​ർ​ളി​യി​ൽ ‘സ​മു​ദ്ര മ​ഹ​ൽ റെ​സി​ഡ​ൻ​റ്​​സി’​യി​ലാ​ണ്​ തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. 10 കോ​ടിയുടെ വ​ജ്ര മോ​തി​രം, 15 കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ, 1.40 കോ​ടി​യു​ടെ വാ​ച്ച്, എം.​എ​ഫ്. ഹു​സൈ​ൻ, അ​മ്രി​ത ശെ​ർ​ഗി​ൽ, കെ.​കെ. ഹെ​ബ്ബ​ർ എ​ന്നി​വ​രു​ടെ​ത​ട​ക്കം 10 കോ​ടിയുടെ ചി​ത്ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തോ​ടെ, പി​ടി​ച്ചെ​ടു​ക്കു​ക​യും സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്​​ത​വ​യു​ടെ മൂ​ല്യം 7638 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. 

എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റും സി.ബി.​െഎയും സംയുക്​തമായാണ്​ നീരവ്​ മോദിയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തിയത്​.  മുംബൈ വറോളി മേഖലയിലെ സമുദ്ര മഹലിലെ ആഡംബര ഫ്ലാറ്റിലായിരുന്നു പരിശോധന. 

15 കോടി രൂപ മൂല്യമുള്ള പുരാതന ആഭരണങ്ങളും 1.4 കോടിയുടെ വാച്ചുകളും 10 കോടിയുടെ ചിത്രങ്ങളുമാണ്​ പിടിച്ചെടുത്തത്​. പി.എൻ.ബി ബാങ്കി​​​െൻറ ജാമ്യം ഉപയോഗിച്ച്​ 11,000 കോടിയോളം രൂപയാണ്​ നീരവ്​ മോദി തട്ടിയെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsEDNeerav ModiPNB Scam
News Summary - Antique Jewels, Pricey Watches, MF Hussain Paintings Seized from Nirav Modi’s Mumbai Home-India news
Next Story