Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശ​േദ്രാഹി അർണബിനെ...

ദേശ​േദ്രാഹി അർണബിനെ അറസ്റ്റ്​ ചെയ്യുക'​; ട്രെൻഡിങായി ട്വിറ്റർ ഹാഷ്​ടാഗ്​

text_fields
bookmark_border
ദേശ​േദ്രാഹി അർണബിനെ അറസ്റ്റ്​ ചെയ്യുക​; ട്രെൻഡിങായി ട്വിറ്റർ ഹാഷ്​ടാഗ്​
cancel

ടി.വി അവതാരകൻ അർണബ്​ ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്​ കമ്പനിയായ ബാർക്​ സി.ഇ.ഒയ​ും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റുകൾ പുറത്തുവന്നതോടെ രാജ്യമെങ്ങും രോഷം പുകയുന്നു. 'ആന്‍റി നാഷനൽ ബി.ജെ.പി അർണബ്​' എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. പുൽവാമയിലെ ഭീകരാക്രമണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ദേശദ്രോഹിയായ അർണബിനെ അറസ്റ്റ്​ ചെയ്യണമെന്നാണ്​ ആവശ്യം ഉയർന്നിരിക്കുന്നത്​. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്‍റെ (ബാർക്) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയുമാണ്​ അർണബ്​ ചാറ്റ്​ ​െചയ്​തിരിക്കുന്നത്​.


500 പേജ്​വരുന്ന ചാറ്റുകളാണ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. പ്രധാനമന്ത്രിയുടെ ഓഫീസുമായും കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ള ബി.ജ.പി നേതാക്കളുമായുള്ള അർണബിന്‍റെ ബന്ധവും ചാറ്റിലൂടെ പുറത്തുവന്നു. ടിആർപി റേറ്റിങ്​ തന്‍റെ ചാനലിന്​ അനുകൂലമാക്കാനുള്ള ഗൂഢാലോചനയും ചാറ്റുകളിലുണ്ട്​. ബിജെപി സർക്കാരിൽ നിന്ന് വേണ്ട സഹായങ്ങൾ നേടിയെടുക്കാമെന്ന വാഗ്​ദാനവും ബാർക്​​ സി.ഇ.ഒക്ക്​ അർണബ്​ നൽകുന്നുണ്ട്​. പുൽവാമ ഭീകരാക്രമണത്തെകുറിച്ച്​ 'വലിയ വിജയം' എന്നാണ്​ പാർത്തോ ദാസ് ഗുപ്തയോട്​ അർണബ്​ പറയുന്നത്​.

'നമ്മൾ ഇത്തവണ വിജയിക്കും' എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ്​ ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്​. ചാവേർ ബോംബർ ഓടിച്ച കാർ സൈന്യം സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റിയുണ്ടായ സ്​ഫോടനത്തിൽ 40 പട്ടാളക്കാരാണ്​ വീരമൃത്യുവരിച്ചത്​. പുൽവാമക്ക്​ തിരിച്ചടിയായി ഇന്ത്യൻ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട്​ ആക്രമണം മൂന്ന്​ ദിവസംമുമ്പുതന്നെ അർണബ്​ അറിഞ്ഞിരുന്നതായും ചാറ്റുകൾ സൂചിപ്പിക്കുന്നു. ബാലകോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് വാട്‌സ്ആപ്പ് ചാറ്റിൽ 'വലിയ എന്തെങ്കിലും സംഭവിക്കും' എന്ന് അർണബ് പറയുന്നുണ്ട്​.

'സാധാരണ ഉള്ളതിനേക്കാൾ വലുത്​ സംഭവിക്കും' എന്നാണ്​ അർണബ്​ പാർത്തോദാസിനോട്​ പറയുന്നത്​. 2019 ഫെബ്രുവരി 23ന് നടന്ന വാട്​സാപ്പ് ചാറ്റിലാണിത്​ പറയുന്നത്​. മൂന്ന് ദിവസത്തിന് ശേഷം, 2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന പാകിസ്താൻ പട്ടണമായ ബാലകോട്ടിൽ ജയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്പിനുനേരേ ആക്രമണം നടത്തി. ബി.ജെ.പിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും അർണബിന്‍റെ വ്യക്​തിബന്ധങ്ങളും ചാറ്റുകളിൽ വ്യക്​തമാണ്​.

തന്‍റെ ചാനലിന്‍റെ റേറ്റിങ്​ വർധിപ്പിക്കാനായാൽ പ്രധാമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സഹായം ലഭ്യമാക്കാമെന്നാണ്​ അർണബ്​ ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട്​ പറയുന്നത്​. അങ്ങിനെയെങ്കിൽ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവിന്‍റെ സ്​ഥാനം തനിക്ക്​ വാങ്ങിനൽകണമെന്ന്​ പാർത്തോ ദാസ്​ ആവ​ശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modipulwamaarnab goswamiAntiNationalBJPArnab
Next Story