മുൻകൂർ ജാമ്യം തള്ളാം, പക്ഷേ കീഴടങ്ങാൻ നിർദേശിക്കാൻ അധികാരമില്ല -സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: കോടതികൾക്ക് പ്രതിയുടെ മുൻകൂർ ജാമ്യഹരജി നിരസിക്കാമെങ്കിലും, പ്രതിയോട് വിചാരണ കോടതിയിൽ കീഴടങ്ങാൻ നിർദേശിക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. പ്രതിയുടെ മുൻകൂർ ജാമ്യഹരജി തള്ളിയ ശേഷം, കോടതിയിൽ കീഴടങ്ങി ജാമ്യം തേടനാനുള്ള ഝാർഖണ്ഡ് ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലായിരുന്നു ഈ ഉത്തരവ്.
ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിലായിരുന്നു വഞ്ചന, വ്യാജരേഖ ചമക്കൽ, പരിക്കേൽപിക്കൽ തുടങ്ങി ഝാർഖണ്ഡ് സ്വദേശിക്കെതിരെ വിവിധ കേസുകൾ ചുമത്തിയത്. ഇയാളുടെ രണ്ടാം മുൻകൂർ ജാമ്യാപേക്ഷയും തള്ളിക്കൊണ്ടായിരുന്നു വിചാരണ കോടതിയിൽ കീഴടങ്ങാൻ ഹൈകോടതി നിർദേശിച്ചത്.എന്നാൽ, ഇതിനെതിരെ സമർപ്പിച്ച അപ്പീലിൽ, പ്രതിയുടെ ജാമ്യഹരജി തള്ളാനല്ലാതെ, കീഴടങ്ങാൻ നിർദേശിക്കാൻ നീതിന്യായ വ്യവവസ്ഥക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

