Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​​റ്റെർ​ൈലറ്റ്​...

സ്​​റ്റെർ​ൈലറ്റ്​ വിരുദ്ധ പ്രക്ഷോഭം: സുപ്രീംകോടതി അടിയന്തരവാദം കേൾക്കില്ല 

text_fields
bookmark_border
സ്​​റ്റെർ​ൈലറ്റ്​ വിരുദ്ധ പ്രക്ഷോഭം: സുപ്രീംകോടതി അടിയന്തരവാദം കേൾക്കില്ല 
cancel

ന്യൂഡൽഹി: തമിഴ്​നാട്ടി​ലെ തൂത്തുക്കുടി സ്​റ്റെർലൈറ്റ്​ വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ്​ അതിക്രമവുമായി ബന്ധപ്പെട്ട്​​ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം​ സുപ്രീംകോടതി തള്ളി. അവധിക്കാലത്തിന് ശേഷം വാദം കേൾക്കുമെന്ന്​ കോടതി അറിയിച്ചു. തമിഴ്​നാട്ടിലെ ഒരു സാമൂഹ്യ പ്രവർത്തകനാണ് ഇൗ ആവശ്യവുമായി കോടതിയെ സമീപിച്ചത്​.

ഞായറാഴ്ച തൂത്തുക്കുടിയിലെ മീൻപിടിത്തക്കാരും സ​്​റ്റെർലൈറ്റ് വ്യവസായശാല അടച്ചു​ പൂട്ടണമെന്ന്​ ആവശ്യപ്പെട്ട്​ രംഗത്ത്  വന്നിരുന്നു. വ്യവസായശാലയിൽ നിന്നുള്ള കെമിക്കൽ മാലിന്യങ്ങൾ സമീപ പ്രദേശത്തെ പുഴകളും കുളങ്ങളും അടക്കമുള്ള ജലാശയങ്ങൾ മലിനമാക്കുന്നതിനാൽ സ്​ഥാപനം അടച്ചു പൂട്ടണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം​. 

സമരത്തിനിടെ നടന്ന പൊലീസ്​ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAnti-Sterliteurgent hearingthoothukkudisupreme court
News Summary - Anti-Sterlite: SC refuses to give urgent hearing-india news
Next Story