സിഖ് വിരുദ്ധ കലാപം; പ്രതികളുടെ ശിക്ഷ ശരിവെച്ചു
text_fieldsന്യൂഡൽഹി: 1984ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സിഖ്വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ 88 പ്രതികളുടെ ജയിൽശിക്ഷ ഡൽഹി ൈഹകോടതി ശരിവെച്ചു.1996 ആഗസ്റ്റ് 27ന് സെഷൻസ് കോടതി അഞ്ചുവർഷം കഠിനതടവാണ് വിധിച്ചത്. ഇത് ചോദ്യംചെയ്ത് സമർപ്പിച്ച അപ്പീൽ ഹരജികളാണ് തള്ളിയത്.
കിഴക്കൻ ഡൽഹിയിലെ ത്രിലോക്പുരി പ്രദേശത്ത് കലാപം നയിച്ചതിനും വീടുകൾ കത്തിച്ചതിനും കർഫ്യൂ ലംഘിച്ചതിനും 1984 നവംബർ രണ്ടിന് 107 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ 88 പ്രതികളെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. ഒക്ടോബർ 31ന് ഇന്ദിര ഗാന്ധി വധിക്കപ്പെട്ടശേഷം രണ്ടുദിവസം വ്യാപക ആക്രമണമാണ് അരങ്ങേറിയത്.
കലാപത്തിലെ ഇരകൾകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ എച്ച്. എസ്. ഫൂൽകയാണ് ഹാജരായത്. ശിക്ഷിക്കപ്പെട്ട പ്രതികളിൽ 47 പേരേ ജീവിച്ചിരിപ്പുള്ളു. ശിക്ഷ ശരിവെച്ച സാഹചര്യത്തിൽ ജാമ്യത്തിൽ കഴിയുന്ന ഇവരോട് ഉടൻ കീഴടങ്ങാൻ കോടതി ആവശ്യപ്പെട്ടു. കീഴടങ്ങുന്നവരെ ജയിലിൽ അടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
