Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈക്കൂലി: ആൻറി റോമിയോ സംഘത്തിന് സസ്പെൻഷൻ
text_fieldsbookmark_border
രാംപുർ (യു.പി): കമിതാക്കെള പിടികൂടാനെന്ന പേരിൽ പുതുതായി തുടങ്ങിയ ‘ആൻറി േറാമിയോ ഒാപറേഷനു’മായി ബന്ധെപ്പട്ട കൈക്കൂലിക്കേസിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. മരുന്ന് വാങ്ങാനെത്തിയ, ബന്ധുക്കളായ യുവാവിനെയും യുവതിയെയുമാണ് ആൻറി റോമിയോ സ്ക്വാഡ് പിടികൂടിയത്. ഇവർ കാമുകീകാമുകന്മാരല്ലെന്ന് ബന്ധുക്കളടക്കം വന്ന് പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല.
കേസില്ലാതെ വിട്ടയക്കാൻ 5000 രൂപ കൈക്കൂലി ചോദിക്കുകയായിരുന്നു. ബന്ധുക്കൾ ഇത് മൊബൈലിൽ പകർത്തി പുറംലോകത്തെത്തിച്ചു. തുടർന്ന് എസ്.െഎ സഞ്ജീവ് ഗിരി, കോൺസ്റ്റബ്ൾ വിമൽ എന്നിവരെ ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
