കശ്മീർ നിയമസഭയിൽ പാക് വിരുദ്ധ, അനുകൂല മുദ്രാവാക്യം
text_fieldsജമ്മു: സുന്ജ്വാനിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ജമ്മുകശ്മീർ നിയമസഭയിൽ പാകിസ്താൻ വിരുദ്ധ മുദ്രാവാക്യം. എന്നാൽ, ഒരംഗം പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് വിവാദമായി.
രാവിലെ സഭ ചേർന്നയുടൻ ആക്രമണത്തിനെതിരെ കക്ഷിഭേദമന്യേ പ്രതിഷേധം അറിയിച്ച അംഗങ്ങൾ, സംഭവത്തെ അപലപിച്ച് സർക്കാർ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെയാണ് രവീന്ദർ റൈനയുടെ നേതൃത്വത്തിൽ ബി.ജെ.പി അംഗങ്ങൾ പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ചത്. ക്ഷുഭിതനായ നാഷനൽ കോൺഫറൻസ് അംഗം മുഹമ്മദ് അക്ബർ ലോൺ പാക് അനുകൂല മുദ്രാവാക്യവും വിളിച്ചു. ഇതോടെ അംഗങ്ങൾ അദ്ദേഹത്തോട് തട്ടിക്കയറി. സഭയിലെ ബഹളം ഏറെനേരം നീണ്ടതോടെ സ്പീക്കർ 15 മിനുട്ട് സഭ നിർത്തിവെച്ചു.