ആർ.എസ്.എസ് പ്രതിനിധിസഭ പ്രമേയം: ബംഗാളിലെ ദേശവിരുദ്ധ ശക്തികൾ ഭീഷണിയാകുന്നു
text_fieldsകോയമ്പത്തൂർ: പശ്ചിമ ബംഗാളിൽ ദേശവിരുദ്ധ ശക്തികളുടെ ജിഹാദി പ്രവർത്തനം രാജ്യസുരക്ഷക്ക് ഭീഷണി ഉയർത്തുന്നതായി ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധിസഭ പ്രമേയം. ബംഗാളിലെ അപകടകരമായ സ്ഥിതിവിശേഷം നേരിടാൻ മമത ബാനർജി സർക്കാർ വോട്ട്ബാങ്ക് രാഷ്ട്രീയവും ന്യൂനപക്ഷ പ്രീണനവും അവസാനിപ്പിക്കണം. കേന്ദ്രസർക്കാറും ജാഗ്രത പുലർത്തണം ^പ്രമേയം ആവശ്യപ്പെട്ടു.
ബംഗാളിൽ ഹൈന്ദവസമൂഹം വ്യാപകമായി മതമൗലിക ശക്തികളുടെ ആക്രമണത്തിനിരയാവുകയാണ്. കള്ളനോട്ട് കടത്തും ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റവും വർധിക്കുന്നു. പൊലീസ് സ്റ്റേഷനുകളും ഹിന്ദുക്കളുടെ വീടുകളും സ്ഥാപനങ്ങളും തീയിട്ട് നശിപ്പിക്കുന്നു. ഹിന്ദുകുടുംബങ്ങൾ പലായനം ചെയ്യുകയാണ്. ബംഗാളിലെ ജനസംഖ്യ പരിശോധിച്ചാൽ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരുകയാണെന്ന് ബോധ്യപ്പെടും. 2051ൽ 78.45 ശതമാനമുണ്ടായിരുന്നത് 2011ൽ 70.54 ശതമാനമായി കുറഞ്ഞു. ജാതി അടിസ്ഥാനത്തിലുള്ള വേർതിരിവുകൾക്കും തൊട്ടുകൂടായ്മക്കുമെതിരെ കർമപദ്ധതികൾ ആവിഷ്കരിക്കുമെന്ന് തീരുമാനങ്ങൾ വിശദീകരിക്കവെ അഖിലേന്ത്യ ജോയൻറ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ അറിയിച്ചു. ക്ഷേത്രങ്ങളിൽ മുഴുവൻ ജനവിഭാഗങ്ങൾക്കും പ്രവേശനം ഉറപ്പാക്കും.
ശ്മശാനത്തിലെ സംസ്കാരത്തിന് ജാതിയുടെ പേരിൽ അവകാശം നിഷേധിക്കുന്നത് ചെറുക്കും. പൊതുകുളങ്ങൾ ഉപയോഗിക്കുന്നതിലെ ജാതിവിലക്ക് നീക്കും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് യോഗയും കായികാഭ്യാസവും പോലുള്ളവ നടത്തുന്നതിൽ തെറ്റില്ല. ശബരിമല സ്ത്രീ പ്രവേശനം മതാചാരങ്ങളും വിശ്വാസങ്ങളും ഹനിക്കെപ്പടാതെ നടപ്പാക്കണമെന്നാണ് സംഘടനയുടെ നിലപാടെന്നും ദത്താത്രേയ വ്യക്തമാക്കി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പലവിധത്തിലുള്ള കുറ്റാരോപണങ്ങളുണ്ടെങ്കിലും ജനാധിപത്യ മാർഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടയാളാണ്. സമ്മേളനത്തിൽ മാത അമൃതാനന്ദമയി പ്രഭാഷണം നടത്തി. അഖിലേന്ത്യ വക്താവ് മൻേമാഹൻ വൈദ്യ, കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഡോ. വന്യരാജൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
