ആഡംബര വിവാഹങ്ങള്‍ക്ക് മൂക്കുകയര്‍
text_fieldsന്യൂഡല്‍ഹി: വിവാഹധൂര്‍ത്ത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. വിവാഹങ്ങളിലെ അതിഥികളുടെ എണ്ണത്തിനും വിളമ്പുന്ന വിഭവങ്ങള്‍ക്കും പരിധിവെക്കാനുള്ള ബില്‍ ലോക്സഭയുടെ പരിഗണനയിലാണ്. അഞ്ചുലക്ഷം രൂപയിലധികം ചെലവാക്കി വിവാഹം നടത്തുന്നവര്‍ ചെലവിന്‍െറ 10 ശതമാനം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനായി സംഭാവന ചെയ്യണമെന്നും കോണ്‍ഗ്രസ് എം.പി രഞ്ജീത് രഞ്ജന്‍ കൊണ്ടുവന്ന ബില്‍ വ്യവസ്ഥ ചെയ്യുന്നു.
വിവാഹ (നിര്‍ബന്ധ രജിസ്ട്രേഷനും അനാവശ്യച്ചെലവ് തടയലും) ബില്‍ 2016 അടുത്ത സമ്മേളനത്തില്‍ പരിഗണനക്കെടുക്കും. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ചെലവാക്കുന്ന കുടുംബങ്ങള്‍ തുക സംബന്ധിച്ച് സര്‍ക്കാറിന് വിവരം നല്‍കുകയും അതിന്‍െറ 10 ശതമാനം ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനായുള്ള ക്ഷേമനിധിയിലേക്ക് സംഭാവന ചെയ്യുകയും വേണം.
ബില്‍ പാസായാല്‍, എല്ലാ വിവാഹങ്ങളും 60 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയും നിലവില്‍ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
