Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ വിരുദ്ധ...

ഇന്ത്യ വിരുദ്ധ ചിത്രങ്ങള്‍: ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

text_fields
bookmark_border
ഇന്ത്യ വിരുദ്ധ ചിത്രങ്ങള്‍: ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍
cancel

തിരുവനന്തപുരം: ഇന്ത്യ വിരുദ്ധ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. മണക്കാട് ജങ്ഷന് സമീപം വാടകക്ക് താമസിച്ച് വഴിയോര വസ്ത്ര വ്യാപാരം നടത്തുന്ന ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി റാക്കിബാണ് അറസ്റ്റിലായത്. ഫോര്‍ട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ വി. രജികുമാറിന്‍െറ നേതൃത്വത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന നടത്തുന്നതിനിടയിലാണ് അറസ്റ്റിലായത്. റാക്കിബിന്‍െറ മൊബൈല്‍ ഫോണില്‍ ഇന്ത്യ വിരുദ്ധ ചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സിറ്റി സൈബര്‍സെല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്തി.

ഇന്ത്യ വിരുദ്ധ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന വാട്സ്ആപ് ഗ്രൂപ്പ് കണ്ടത്തെി. പാകിസ്താനില്‍നിന്നാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നും തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 30ഓളം പേര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണെന്നും ഗ്രൂപ്പിന്‍െറ അഡ്മിന്‍ അറസ്റ്റിലായ റാക്കിബിന്‍െറ സുഹൃത്തും നാട്ടുകാരനുമാണെന്നും കണ്ടത്തെിയിട്ടുണ്ട്. എസ്.ഐ വി.എസ്. വിപിന്‍, എ.എസ്.ഐ ഫ്രാന്‍സോ, സിവില്‍ പൊലീസുകാരായ ഗോപകുമാര്‍, ശ്രീകുമാര്‍, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച്  കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti india pictures
News Summary - anti india pictures up native arrested
Next Story