Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗ​ര​ത്വ ഭേ​ദ​ഗ​തി...

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം

text_fields
bookmark_border
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം
cancel

ബം​ഗ​ളൂ​രു: ര​ണ്ടു​മാ​സ​ത്തി​ല​ധി​കം നീ​ണ്ട ഇ​ട​വ​ളേ​ക്കു​ശേ​ഷം ബം​ഗ​ളൂ​രു​വി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വീ​ണ്ടും പ്ര​തി​ഷേ​ധ സ​മ​രം ആ​രം​ഭി​ച്ചു. ഡ​ൽ​ഹി​യി​ലും രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് അ​റ​സ്​​റ്റി​ലാ​യ​വ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് വീ​ണ്ടും സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ മൗ​ര്യ സ​ർ​ക്കി​ളി​ലെ ഗാ​ന്ധി പ്ര​തി​മ​ക്കു​മു​ന്നി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. മാ​സ്കും ഫേ​യ്സ് ഷീ​ൽ​ഡും അ​ണി​ഞ്ഞ് പ്ല​ക്കാ​ർ​ഡു​ക​ളും കൈ​യി​ലേ​ന്തി​യാ​ണ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​യ​ത്.

സി.​എ.​എ, എ​ൻ.​ആ​ർ.​സി എ​ന്നി​വ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ ജാ​മി​യ മി​ലി​യ്യ​യി​ലെ​യും ജെ.​എ​ൻ.​യു​വി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും വി​ട്ട​യ​ക്ക​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:CAA NRC bengaluru india malayalam news 
Next Story