ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായി കർണാടക ബിദറിലെ സ്കൂളിൽ നാടകം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ചുമ ത്തിയ രാജ്യദ്രോഹ കേസിൽ അധ്യാപികയെയും വിദ്യാർഥിയുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബിദറിലെ ഷഹീ ൻ ഉർദു മീഡിയം പ്രൈമറി സ്കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗം (52), അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ മാതാവ് നവിദ (26) എന്നിവരാണ ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബിദറിലെ ഷഹീൻ എജുക്കേഷൻ ഇൻസ്റ്റിറ്റ്യുട്ടിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കുന്ന പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി എ.ബി.വി.പി പ്രവർത്തകൻ നിലേഷ് രക്ഷ്യാൽ നൽകിയ പരാതിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. 124 എ (രാജ്യദ്രോഹം), 504 (സമാധാനാന്തരീക്ഷം തകർക്കൽ), 505^രണ്ട് (ശത്രുതയുണ്ടാക്കുന്നതോ അതിനെ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവന നൽകൽ), 153 എ(വർഗീയ വിദ്വേഷം പ്രചരിപ്പിക്കൽ) തുടങ്ങിയ വകുപ്പുകൾ ചേർത്ത് പ്രധാനാധ്യാപികക്കും സ്കൂൾ മാനേജ്മെൻറിനുമെതിരെയായിരുന്നു കേസ്.
സ്കൂളിലെ നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികളാണ് നാടകത്തിൽ വേഷമിട്ടിരുന്നത്. പരാതിയെ തുടർന്ന് മൂന്നു പൊലീസുകാർ സ്കൂളിലെത്തി നാടകത്തിൽ അഭിനയിച്ച വിദ്യാർഥികളെയടക്കം ചോദ്യം ചെയ്തിരുന്നു. രണ്ടു പൊലീസുകാർ യൂനിഫോമിലും മറ്റൊരാൾ മഫ്തി വേഷത്തിലുമെത്തിയായിരുന്നു ചോദ്യംചെയ്യൽ. കേസുമായി ബന്ധപ്പെട്ട് മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, നാടകത്തിെൻറ കാഴ്ചക്കാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരടക്കം അമ്പതോളം പേരെ ചോദ്യംചെയ്തതായും ഇതിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ബിദർ എസ്.പി ടി. ശ്രീധര പറഞ്ഞു.
നാടകത്തിലെ ഒരു സംഭാഷണമാണ് വിവാദത്തിനിടയാക്കിയതെന്നും പൊതുവായ ആ സംഭാഷണം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുെന്നുന്നും സ്കൂൾ സി.ഇ.ഒ തൗസീഫ് മടിക്കേരി പറഞ്ഞു. നാടകത്തിൽനിന്നുള്ള രംഗത്തിെൻറ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വൈറലായിരുന്നു. മുസ്ലിംകളോട് രാജ്യംവിട്ടുപോവാനാണ് സർക്കാർ പറയുന്നത് എന്നാണ് ഒരു വിദ്യാർഥിയുടെ സംഭാഷണം.
‘അമ്മേ... അച്ഛെൻറയും മുത്തച്ഛെൻറയും രേഖകൾ ഹാജരാക്കാനാണ് മോദി ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം രാജ്യംവിട്ടുപോവാനാണ് പറയുന്നത്’ എന്ന് മറ്റൊരു വിദ്യാർഥിയും പറയുന്നു. ‘ആരെങ്കിലും രേഖകൾ ചോദിച്ചുവന്നാൽ അവരെ ചെരിപ്പുെകാണ്ട് അടിച്ചോടിക്കൂ’ എന്നാണ് മൂന്നാമത്തെ വിദ്യാർഥിയുടെ സംഭാഷണം. വിവാദ നാടകം അവതരിപ്പിച്ചത് പ്രധാനാധ്യാപികയുടെ അനുവാദത്തോടെയായിരുന്നെന്നും പ്രധാനമന്ത്രിക്കും ബി.ജെ.പി നേതാക്കൾക്കുമെതിരെ പരാമർശമുള്ള നാടകത്തിെൻറ ഉള്ളടക്കം സംബന്ധിച്ച് അവർക്കറിയാമായിരുന്നെന്നുമാണ് പൊലീസിെൻറ വിശദീകരണം.