ന്യൂഡൽഹി: വടക്കു-കിഴക്കൻ ഡൽഹി കലാപ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആേരാപിച് ജെ.എൻ.യു ഗവേഷക വിദ്യാർഥി ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.പി.എ ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഷർജീലിനെ ഡൽഹിയിലെത്തിച്ചിരുന്നു.
കേസിൽ ജുലൈ 21 ന് ഷർജീലിനെ അസമിൽ നിന്ന് ഡൽഹിയിൽ എത്തിക്കാൻ തിരുമാനിച്ചിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുവാഹട്ടിയിലെ ജയിലിൽ തന്നെ താമസിപ്പിച്ചു. രോഗം ഭേദമായ പിന്നാലെയാണ് ചൊവ്വാഴ്ച ഡല്‍ഹിയിൽ എത്തിച്ചത്.
നേരത്തേ ഏപ്രിലിൽ ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. രാജ്യത്തിെൻറ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യുന്ന തരത്തിൽ ഷർജീൽ ഇമാം പ്രവർത്തിച്ചു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഷര്‍ജീല്‍ ഇമാമിനെ ജനുവരി 28 ന് ബിഹാറില്‍ നിന്നാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജീൽ പ്രസംഗിച്ചുവെന്നാണ് കേസ്. ജനവരി 16 ന് അലിഗഡ് മുസ്‍ലിം സർവ്വകലാശാലയിലായിരുന്നു ഷർജീൽ പ്രസംഗിച്ചത്. ദില്ലി പോലീസിന് പുറമെ യു.പി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിെൻറ പ്രസംഗത്തിനെതിരേ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.