Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷർജീൽ ഇമാം കീഴടങ്ങി

ഷർജീൽ ഇമാം കീഴടങ്ങി

text_fields
bookmark_border
sharjeel
cancel

ജെ​ഹാ​നാ​ബാ​ദ്​ (ബി​ഹാ​ർ): പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ മു​ന്ന​ണി​യി​ല ു​ണ്ടാ​യി​രു​ന്ന ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി ഷ​ർ​ജീ​ൽ ഇ​മാം പൊ​ലീ​സി​ന്​ മു​മ്പാ​കെ കീ​ഴ​ട​ങ്ങി. ഉ​ത്ത​ർ​പ്ര​ ദേ​ശ്, അ​സം, മ​ണി​പ്പു​ർ, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചാ​ർ​ത ്തി കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ്​ സ്വ​ദേ​ശ​മാ​യ ജെ​ഹാ​നാ​ബാ​ദി​ലെ കാ​കോ​യി​ൽ ​ഷ​ർ​ജീ​ൽ പൊ​ലീ​സി​നു മു​​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. സ​ഹോ​ദ​ര​നെ ചോ​ദ്യം ചെ​യ്യാ​ൻ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഷ​ർ​ജീ​ലി​നെ ചോ​ദ്യം ​ചെ​യ്യാ​നാ​യി ഡ​ൽ​ഹി​യി​ലേ​ക്ക്​ കൊ​ണ്ടു​േ​പാ​കു​മെ​ന്ന്​ പൊ​ലീ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ജെ.​എ​ൻ.​യു​വി​ലെ ഗ​േ​വ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യ ഷ​ർ​ജീ​ലി​നെ തേ​ടി ബി​ഹാ​റി​ലെ ത​റ​വാ​ട്ടു​വീ​ട്ടി​ൽ പൊ​ലീ​സ്​ ഞാ​യ​റാ​ഴ്​​ച റെ​യ്​​ഡ്​ ന​ട​ത്തി​യി​രു​ന്നു. ഡ​ൽ​ഹി പൊ​ലീ​സി​​െൻറ അ​ഞ്ചു സം​ഘ​ങ്ങ​ൾ മും​ബൈ, പ​ട്​​ന, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി. വി​ഡി​യോ​യി​ൽ ദേ​ശ​ദ്രോ​ഹ പ​രാ​മ​ർ​ശം ന​ട​ത്തി, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ജാ​മി​യ മി​ല്ലി​യ്യ ഇ​സ്​​ലാ​മി​യ യൂ​നി​വേ​ഴ്​​സി​റ്റി, അ​ലീ​ഗ​ഢ്​ മു​സ്​​ലിം യൂ​നി​വേ​ഴ്​​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​േ​ക്ഷാ​ഭ​ങ്ങ​ൾ​ക്കി​ടെ വി​ഭാ​ഗീ​യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി​യി​ൽ പ്ര​സം​ഗി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചാ​ർ​ത്തി​യാ​ണ്​ ഷ​ർ​ജീ​ലി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

എ​ന്നാ​ൽ, രാ​ജ്യ​ദ്രോ​ഹ കേ​സ്​ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന്​ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ത​​െൻറ മ​ക​ൻ നി​യ​മ​ലം​ഘ​ക​ന​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു​മു​മ്പി​ൽ കീ​ഴ​ട​ങ്ങു​മെ​ന്നും ഷ​ർ​ജീ​ലി​​െൻറ മാ​താ​വ്​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചി​രു​ന്നു. രാ​ജ്യ​താ​ൽ​പ​ര്യ​ത്തി​നെ​തി​രാ​യി ആ​രും ഒ​ന്നും ചെ​യ്യ​രു​തെ​ന്നും കേ​സി​ലെ ആ​രോ​പ​ണ​ങ്ങ​ളും അ​റ​സ്​​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ഇ​നി കോ​ട​തി തീ​രു​മാ​നി​ക്കു​മെ​ന്നും അ​റ​സ്​​റ്റി​നു​ശേ​ഷം ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​ർ പ്ര​തി​ക​രി​ച്ചു. മും​ബൈ ഐ.​ഐ.​ടി​യി​ൽ​നി​ന്ന്​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദം നേ​ടി​യ ശേ​ഷ​മാ​ണ്​ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ഷ​ർ​ജീ​ൽ ജെ.​എ​ൻ.​യു​വി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSedition caseSharjeel Imam
News Summary - Anti-CAA Activist Sharjeel Imam Arrested-India news
Next Story