യുനൈറ്റഡ് നേഷൻസ്: കേരളത്തിലെ പ്രളയമടക്കം ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടാവുന്ന പ്രകൃതിദുരന്തങ്ങൾക്ക് പ്രധാന കാരണം കാലാവസ്ഥ വ്യതിയാനമാണെന്ന് െഎക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്. ‘‘കാലാവസ്ഥ വ്യതിയാനമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. നിർണായകമായ സമയമാണിത്. ലോകം നിലനിൽപ് ഭീഷണി നേരിടുകയാണ്. കലാവസ്ഥ വ്യതിയാനം നമ്മേക്കാൾ വേഗത്തിലാണ് സഞ്ചരിക്കുന്നത്’’ -ഗുെട്ടറസ് ചൂണ്ടിക്കാട്ടി.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കാട്ടുതീ, ഉഷ്ണക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവ രൂക്ഷമാകുന്നതും കേരളത്തിലുണ്ടായ വെള്ളപ്പൊക്കവും ഇൗ വ്യതിയാനത്തിെൻറ ഭാഗമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. ഇൗ പ്രശ്നം ലോകത്തെ തിരിച്ചുവരാനാവാത്ത ദുരന്തങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ഇതിനെ നേരിടാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തിന് മുന്നിലുള്ള പർവതം വൻ ഉയരത്തിലാണെങ്കിലും അത് കീഴടക്കുക പ്രയാസകരമല്ലെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. ‘‘അതിനുള്ള നടപടി എന്താണെന്ന് നമുക്കറിയാം. കലാവസ്ഥ വ്യതിയാനത്തെ തടയാൻ ലോകരാജ്യങ്ങൾ തയാറാവുകയാണെങ്കിൽ മനുഷ്യരാശിയെ കാത്തിരിക്കുന്നത് മികച്ച നേട്ടങ്ങളാണ്. ഇതിന് ചെലവ് കൂടുതലാണെന്ന് വാദമുയർത്തുന്നവരുണ്ട്. ശുദ്ധ അസംബന്ധമാണിത്. -ഗുെട്ടറസ് പറഞ്ഞു.